ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്... ജനജീവിതം താറുമാറില്‍, ട്രെയിനുകള്‍ വൈകിയോടുന്നു

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ജനജീവിതത്തെ ബാധിച്ചു. മോശം കാലാവസ്ഥകാരണം ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി. മൂടല്‍ മഞ്ഞ് കാരണം രാവിലെ 5 മണിമുതല്‍ 7 മണിവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയുമുണ്ടായി. ട്രെയിന്‍ സര്‍വീസുകളെയും മഞ്ഞുവീഴ്ച ബാധിച്ചു.
രാവിലെ പുറപ്പെടേണ്ട 10 സര്‍വീസുകള്‍ വൈകിയാണ് പുറപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വരുന്ന രണ്ട് ദിവസവും മഞ്ഞുവീഴ്ച തുടരുമെന്നും കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഞ്ഞ് കാരണം റോഡിലൂടെ വാഹനങ്ങള്‍ വേഗത കുറച്ചാണ് പോകുന്നത്.
https://www.facebook.com/Malayalivartha
























