ശ്രീനഗറിലെ അതിസുരക്ഷാ മേഖലയായ ലാല്‍ ചൗക്കിലെ ഖന്ത ഗഡ് മേഖലയില്‍ ഗ്രനേഡ് ആക്രമണം.

ശ്രീനഗറിലെ അതിസുരക്ഷാ മേഖലയായ ലാല്‍ ചൗക്കിലെ ഖന്ത ഗഡ് മേഖലയില്‍ ഗ്രനേഡ് ആക്രമണം. സി.ആര്‍.പി.എഫ് കേന്ദ്രത്തിനു സമീപമാണ് സ്‌ഫോടനം നടന്നത്. 24 മണിക്കൂറിനിടെ ശ്രീനഗറില്‍ നടക്കുന്ന രണ്ടാമത്തെ ഗ്രനേഡ് ആക്രമണമാണിത്. നിരവധി കടകളും വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ ശ്രീനഗറിലെ രാജ് ബാഗിലുള്ള സീറോ ബ്രിഡ്ജിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പൊലീസുകാരുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ കുപ്‌വാരയില്‍ നിന്ന് ഗ്രനേഡുമായി ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























