സ്ത്രീധന തർക്കം വില്ലനായി പ്രശ്നങ്ങൾ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാർത്തുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കി; കണ്ടു നിന്ന പ്രതിശ്രുത വരനും ആത്മഹത്യക്ക് ശ്രമിച്ചു

സ്ത്രീധന തർക്കം അതിരു കടന്നപ്പോൾ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാർത്തുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയോടൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍.
ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ് പൂജ എന്ന യുവതിയും സുബോധും ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്ത്രീധനത്തെ സംബന്ധിച്ച തര്‍ക്കം വിവാഹം റദ്ദാക്കുന്നതിലേക്കു കടന്നു. ഇതിനെ തുടര്‍ന്ന് പത്തൊമ്പതുകാരി പൂജ സള്‍ഫസ് ടാബ്ലറ്റുകള് അധികമായി കഴിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന പ്രതിശ്രുതവരന് സുബോധാണ് ഇക്കാര്യം ബന്ധുക്കളെ വിളിച്ചറിയിച്ചത്. ഇവര്‍ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. സുബോധിന്റെ നില ഗുരുതരമായി തുടരുന്നു.
https://www.facebook.com/Malayalivartha
























