കനയ്യ കുമാറടക്കമുള്ള വ്ദ്യാര്ത്ഥികള്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചില്ല
കനയ്യ കുമാറടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പാട്യാല കോടതി അംഗീകരിച്ചില്ല. കുറ്റപത്രത്തിന് ഡല്‍ഹി നിയമ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സ്വീകരിക്കാതിരുന്നത്. പത്ത് ദിവസത്തിനകം അനുമതി ലഭ്യമാക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 1200ഓളം പേജുകളുള്ള കുറ്റപത്രത്തില്‍ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, കശ്മീരിലുള്ള മറ്റ് ഏഴ് വിദ്യാര്‍ഥികളായ ആഖിബ് ഹുസൈന്, മുജീബ് ഹുസൈന്, മുനീബ് ഹുസൈന്, ഉമര്‍ ഗുല്‍, റയീസ റസൂല്‍, ബാഹിര്‍ ഭട്ട, ബഷറത് എന്നിവരുടെ പേരുകളുമുണ്ട്.
2016 ഫെബ്രവുരി ഒമ്പതിന് ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ഥി യൂണിയന് ചെയര്‍മാനായ കനയ്യകുമാര്‍ അടക്കം പങ്കെടുത്ത അഫ്സല് ഗുരു അനുസ്മരണം നടന്നത്. പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കാണിച്ച് വിഡിയോ ദൃശ്യങ്ങളടക്കം എ.ബി.വി.പിയും ബി.ജെ.പി എം.പി മഹേഷ് ഗിരിയും പരാതി നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് മൂന്നു വര്‍ഷത്തിനുശേഷം തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാമ്പസില്‍ മുദ്രാവാക്യം വിളിച്ചത് ചടങ്ങില്‍ നുഴഞ്ഞുകയറിയ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നത് ജെ.എന്‍.യു വിദ്യാര്‍ഥികളും അധ്യാപകരും നിരന്തരം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha