പ്രതിപക്ഷ കക്ഷികളുടെ മഹാറാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി രാഹുല്‍ഗാന്ധി

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ മഹാറാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിപക്ഷ റാലിയെ കുറിച്ച് വിശേഷിപ്പിച്ചത്.
ചില സംസ്ഥാനത്ത് നിന്ന് രക്ഷിക്കൂ, രക്ഷിക്കൂ എന്ന കരച്ചിലുകള്‍ കേള്‍ക്കുന്നുവെന്ന് മോഡി പരിഹസിച്ചിരുന്നു. തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് യുവാക്കളുടെയും കര്‍ഷകരുടെയും കരച്ചിലാണ് കൊല്‍ക്കത്തയില്‍ കേട്ടത്. ആദിവാസികളുടേയും ദളിതരുടേയും പീഡിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്റേയും ശബ്ദമാണത്. താങ്കളുടെ സ്വേഛാധിപത്യവും കഴിവുകെട്ടതുമായ ഭരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ യാചിക്കുകയാണ്.
നൂറുദിവസത്തിനകം അത് യാഥാര്‍ത്ഥ്യമാകുമെന്ന് രാഹുല്‍ ട്വീറ്റു ചെയ്തു. പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ ആരെയും അനുവദിക്കാത്തതാണ് ഈ പ്രകോപനത്തിന് കാരണമെന്നും അത് സ്വാഭാവികമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. മഹാസഖ്യം എന്ന പേരില്‍ ഒരു പുതിയ കൂട്ടുകെട്ട് നിര്‍മ്മിക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവരാണ് ഇപ്പോള്‍ ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























