ബാംഗ്ലൂരിലെ വര്‍ത്തൂര്‍ തടാകത്തില്‍ വന്‍ തീപിടുത്തം, മലിനമായ തടാകത്തില്‍നിന്ന് നിരന്തരം ഉയരുന്ന മീഥേന്‍ വാതകമാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയം

ബാംഗഌരിലെ വര്‍ത്തൂര്‍ തടാകത്തില്‍ വന്‍ തീപിടിത്തം. രാസമാലിന്യം നിറഞ്ഞ തടാകത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് തീപടര്‍ന്നത്. വളരെയധികം മലിനമായ തടാകത്തില്‍നിന്ന് നിരന്തരം ഉയരുന്ന മീഥേന്‍ വാതകമാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
മുമ്പ് പല പ്രാവശ്യം ഈ തടാകത്തില്‍ നിന്ന് വിഷപ്പത പരന്നിരുന്നു. കഴിഞ്ഞ ദിവസം ബെലന്ദൂര്‍ തടാകത്തിന് തീപിടിച്ചിരുന്നു. നഗരത്തിലെ മലിനജലത്തിന്റെ 40 ശതമാനവും ബെലന്ദൂര്‍ തടാകത്തിലാണ് ഒഴുകിയെത്തുന്നത്.
https://www.facebook.com/Malayalivartha























