ഡൽഹി കരോൾ ബസാറിൽ വൻ തീപിടുത്തം ഒരു മലയാളിയടക്കം 17 പേര്‍ മരിച്ചു:- രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി- രണ്ടുപേർ ഗുരുതരാവസ്ഥയിൽ; അപകടസമയത്ത് ഹോട്ടലിലുണ്ടായിരുന്നത് 60 താമസക്കാർ

ദില്ലി കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പതുപേര്‍ മരിച്ചു. രണ്ട് മലയാളികളെ കാണാതായി. ഹോട്ടലിലുണ്ടായിരുന്ന 13 മലയാളികളില്‍ ഒമ്പതുപേര്‍ സുരക്ഷിതരാണ്. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍.
കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ആലുവ ചേരാനെല്ലൂര്‍, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തില്‍പ്പെട്ടയാളാണ് മരിച്ച ജയശ്രീയും കാണാതായ രണ്ടും പേരും.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുപ്പതോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു കുഞ്ഞു മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടര്‍ന്നു. ഗ്രൗണ്ട് ഫ്ളോറിലും ബേസ്മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്.
ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുങ്ങിയവരിൽ 35 പേരെ രക്ഷപെടുത്തി. പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. അറുപതോളം പേരാണ് തീപിടിക്കുമ്പോൾ ഹോട്ടലിലുണ്ടായിരുന്നത്.
ഹോട്ടലിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് ഡൽഹി അഗ്നിശമനസേന ഡയറക്ടർ ജി.സി.മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടർന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയിൽനിന്നും കനത്ത പുകയും തീയും ഉയർന്നിരുന്നു.ഇരുപതോളം ഫയർ എൻജിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്. പുലർച്ചെയാണ് തങ്ങൾക്കു വിവരം ലഭിച്ചതെന്നും അതനികം തന്നെ തീപടർന്നിരുന്നുവെന്നും മിശ്ര വ്യക്തമാക്കി.
https://www.facebook.com/Malayalivartha