Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ ആഞ്ഞടിച്ച് എംഎൽഎ വിടി ബൽറാം

12 FEBRUARY 2019 08:40 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ ആഞ്ഞടിച്ച് എംഎൽഎ വിടി ബൽറാം. റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും എന്ന് ബൽറാം ആഞ്ഞടിച്ചു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഇ-മെയിലിലൂടെ തെളിയുന്നത് പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവക്കാൻ പോകുന്ന ധാരണാപത്രത്തിന്റെ വിശദ വിവരങ്ങൾ ആഴ്ചകൾക്ക് മുൻപേ അനിൽ അംബാനിക്ക് അറിയാമായിരുന്നു എന്നാണ്. അത് ഒപ്പുവക്കപ്പെടും എന്ന ഉറപ്പും അയാൾക്കുണ്ടായിരുന്നു. ആ ഉറപ്പിന്റെ മേലാണ് അയാൾ തന്റെ തട്ടിക്കൂട്ട് കമ്പനി പടച്ചുണ്ടാക്കിയത് എന്നും ബൽറാം വിമർശിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പെരുങ്കള്ളൻ മാത്രമല്ല, അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ ഒരു ബിസിനസുകാരന് ചോർത്തിക്കൊടുക്കുന്ന ചാരനും രാജ്യദ്രോഹിയും കൂടിയാണ് എന്നും ബൽറാം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ബിടി ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഇ-മെയിലിലൂടെ തെളിയുന്നത് പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവക്കാൻ പോകുന്ന ധാരണാപത്രത്തിന്റെ വിശദ വിവരങ്ങൾ ആഴ്ചകൾക്ക് മുൻപേ അനിൽ അംബാനിക്ക് അറിയാമായിരുന്നു എന്നാണ്. അത് ഒപ്പുവക്കപ്പെടും എന്ന ഉറപ്പും അയാൾക്കുണ്ടായിരുന്നു. ആ ഉറപ്പിന്റെ മേലാണ് അയാൾ തന്റെ തട്ടിക്കൂട്ട് കമ്പനി പടച്ചുണ്ടാക്കിയത്.

റഫാൽ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി മാത്രമല്ല, കൊടിയ രാജ്യദ്രോഹം കൂടിയായി മാറുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പെരുങ്കള്ളൻ മാത്രമല്ല, അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ ഒരു ബിസിനസുകാരന് ചോർത്തിക്കൊടുക്കുന്ന ചാരനും രാജ്യദ്രോഹിയും കൂടിയാണ് എന്നാണ് രാജ്യം ഞെട്ടലോടെ കേൾക്കുന്നത്. കാവൽക്കാരനല്ല, കൂട്ടിക്കൊടുപ്പുകാരനാണ് അയാൾ എന്നാണ് തെളിയുന്നത്.

ഇനിയിപ്പോ ഇ-മെയിലിൽ പേജ് നമ്പർ ഇട്ടിട്ടില്ല, അതുകൊണ്ട് ആരോപണമൊക്കെ പൊളിഞ്ഞു എന്നൊക്കെപ്പറഞ്ഞ് സംഘികൾ ന്യായീകരിക്കാൻ വരുമായിരിക്കും. അതവരുടെ പണി.

എന്നാൽ ഇതിന്റെയെല്ലാമിടയിലും പിണറായി വിജയൻ മുതൽ ലോക്കൽ ലുട്ടാപ്പികൾ വരെ കോൺഗ്രസിൽ നിന്ന് പാർട്ടി മാറുന്ന പഞ്ചായത്ത് മെമ്പർമാരുടെ കണക്കെടുക്കുന്ന തിരക്കിലായതു കൊണ്ട് റഫാൽ എന്ന വാക്ക് ഇതുവരെ കേട്ടിട്ട് പോലുമില്ല എന്നു തോന്നുന്നു എന്നും ബൽറാം ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.

അതേസമയം മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. റഫാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി അംബാനിക്ക് ചോര്‍ത്തി നല്‍കിയതിന്‍റെ തെളിവ് രാഹുല്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനും ചാരനുമായി പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ പറഞ്ഞു.

ഹെലികോപ്ടര്‍ നിര്‍മ്മാതാക്കളായ എയര്‍ബസ് ഉദ്യോഗസ്ഥരുടെ ഇ മെയിലാണ് രാഹുല്‍ പുറത്തുവിട്ടത്. റിലയന്‍സ് ഡിഫന്‍സ് മേധാവി അനില്‍ അംബാനിയും ഫ്രാന്‍സ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് മെയിലിലുള്ളത്. റഫാലില്‍ പ്രധാനമന്ത്രി മോദിയും ഫ്രാന്‍സും തമ്മില്‍ ധാരണപത്രം ഒപ്പിടുമെന്ന് അംബാനി അറിയിച്ചതായി ഇതില്‍ വ്യക്തമാക്കുന്നു. 2015 മാര്‍ച്ച് 28ലേതാണ് ഇ മെയില്‍. റഫാല്‍ കരാര്‍ ഒപ്പിടുന്നത് ആ വര്‍ഷം ഏപ്രിലിലും. പ്രതിരോധമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ വിദേശ കാര്യ സെക്രട്ടറിക്കോ അറിവില്ലാത്ത കരാര്‍ വിവരം എങ്ങനെയാണ് അനില്‍ അംബാനിക്ക് കിട്ടിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

റഫാല്‍ കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ വ്യവസായ - സാങ്കേതിക ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം ദേശീയ ദിനപത്രം പുറത്തുവിട്ടിരുന്നു. റഫാല്‍ കരാറില്‍ അനില്‍ അംബാനി ഉള്‍പ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന കോണ്‍ഗ്രസിന്‍റെ നേരത്തെയുള്ള ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പുതിയ തെളിവുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലമ്പൂരിൽ മോട്ടോർ നന്നാക്കാൻ കിണറ്റിലിറങ്ങിയയാൾ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണുമരിച്ചു...  (26 minutes ago)

RAIN ALERT കറന്റ് പോവില്ല, ചൂട് കുറയും..  (33 minutes ago)

പെരിയാർ വാലി കനാലിൽ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥി കൂടി മരിച്ചു...  (50 minutes ago)

അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്  (1 hour ago)

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (1 hour ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (2 hours ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (2 hours ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (3 hours ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (3 hours ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (3 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (3 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (4 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (4 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (4 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (13 hours ago)

Malayali Vartha Recommends