ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലായ് ഒന്നു മുതല്‍ ഫീസ് വര്‍ദ്ധന പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കുകള്‍ പ്രകാരം 18 വയസിന് മുകളിലുള്ള അപേക്ഷകര്‍ക്ക് 36 പേജുകളുള്ള പുതിയ പാസ്‌പോര്‍ട്ടിന് 2500 രൂപയായിരിക്കും ഫീസ്. നിലവില്‍ ഉത് 1500 രൂപയാണ്.
തത്കാല്‍ അപേക്ഷ ഫീസ് 3500 രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തി. കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനൊപ്പം 60 പേജുള്ള പാസ്‌പോര്‍ട്ടിനുള്ള അപേക്ഷാ ഫീസ് സാധാരണ വിഭാഗത്തില്‍ 2000 രൂപയില്‍ നിന്ന് 3500 രൂപയായും തത്കാലിന് 4000 രൂപയില്‍ നിന്ന് 6000 രൂപയായും വര്‍ദ്ധിപ്പിച്ചു. പുതിയ നിരക്ക് പട്ടിക 2026 ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോര്‍ച്ച് പുതുക്കാനുള്ള ഫീസ് 36 പേജിന് 5000 രൂപയും തത്കാ നിരക്ക് 6000 രൂപയും ആയിരിക്കും. 60 പേജിന് ഇത് യഥാക്രമം 6000, 8500 എന്നിങ്ങനെയായിരിക്കും. പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രമാണെന്നും ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതുക്കിയ ഫീസ് പട്ടിക വരുന്നത്.
https://www.facebook.com/Malayalivartha


























