ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാൻ അമിത് ഭണ്ഡാരിക്ക് നേരെ ആക്രമണം; ഭണ്ഡാരിയെ മർദ്ദനത്തിന് ഇരയാക്കിയത് കളിക്കാരന്റെ നേതൃത്വത്തിലുള്ള സംഘം

മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരി ക്രൂര മര്‍ദനത്തിന് ഇരയായി.അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു സെലക്ടറായ ഭണ്ഡാരിയെ മര്‍ദനത്തിന് ഇരയാക്കിയത്.
അനുജ് ദേധ എന്ന കളിക്കാരന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഇരുമ്ബ് വടിയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും സഹോദരന്‍ നരേഷിനെയും അറസ്റ്റ് ചെയ്തു.
ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്ബോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്.ആക്രമണത്തില്‍ തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭണ്ഡാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയലിനിടെയുണ്ടായ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























