സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ കൊടുത്ത് വരുത്തിച്ച ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ കൊടുത്ത് വരുത്തിച്ച ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തി. ചെന്നൈയിലാണ് ഇത്തരത്തിലൊരു അപൂർവ്വ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സ്വിഗ്ഗി വഴി ബാലമുരുകന്‍ എന്ന യുവാവ് ന്യൂഡില്‍സിന് ഓര്‍ഡര്‍ കൊടുത്തത്. സെല്ലായ്യൂരിലെ ചോപ്പ് ആന്റ് സ്റ്റിക്‌സ് ചൈനീസ് റെസ്‌റ്റോറന്റില്‍ നിന്നായിരുന്നു നൂഡിൽസ് എത്തിയത്.
എന്നാല്‍ ന്യൂഡില്‍സ് തുറന്ന് നോക്കിയപ്പോള്‍ തന്നെ താന്‍ ഛര്‍ദ്ദിച്ചു പോയെന്ന് ബാലമുരുകന്‍ പറഞ്ഞു . രക്തം കലര്‍ന്ന ബാന്‍ഡേജ് ഭക്ഷണത്തില്‍ ഉണ്ടെന്നും ന്യൂഡില്‍സ് മാറ്റി തരണമെന്നും ബലമുരുകന്‍ റെസ്റ്റോറന്റില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഭക്ഷണം മാറ്റിത്തരില്ലെന്നായിരുന്നു ആദ്യം മറുപടി.
എന്നാല്‍ ന്യൂഡില്‍സ് മാറ്റി തന്നില്ലെങ്കില്‍ പരാതി നല്‍കുമെന്ന് യുവാവ് നിലപാട് കടുപ്പിച്ചപ്പോള്‍ പണം തിരികെ നല്‍കാമെന്ന് റെസ്റ്റോറന്റിന്റെ അസി.മാനേജര്‍ പറയുകയായിരുന്നു. പാക്കിംഗ് സെക്ഷനില്‍ നില്‍ക്കുന്ന ഒരാളുടെ കൈയ്‌ക്ക് മുറിവേറ്റിട്ടുണ്ടെന്നും അയാളില്‍ നിന്നും പറ്റിയ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും മാനേജര്‍ പറഞ്ഞതായി ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചു. ബാലമുരുകന്‍ ഫേസ്ബുക്ക് പോസ്റ്റിലുടെ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത് എന്തായാലും സംഭവം എല്ലാവരിലും ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























