നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ഇന്ന് ഡല്‍ഹിയില്‍

നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. കൊല്‍ക്കത്ത മാര്‍ച്ചിന് ചുവടുപിടിച്ച് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറാണ് റാലി സംഘടിപ്പിക്കുന്നത്. 'സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജന്തര്‍മന്തറിലാണ് മഹാറാലി. ഇതില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചൊവ്വാഴ്ച തന്നെ ഡല്‍ഹിയിലെത്തി.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തിങ്കളാഴ്ച നടത്തിയ ധര്‍ണയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ചന്ദ്രബാബുവും ഡല്‍ഹിയിലുണ്ട്. പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം അണിനിരക്കുന്ന മാര്‍ച്ചില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.
https://www.facebook.com/Malayalivartha


























