ഇനിയുള്ള കാത്തിരിപ്പ് പ്രിയങ്കയ്ക്ക് വേണ്ടി ; റോഡ് ഷോയോടെ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രിയങ്ക

റോഡ് ഷോയോടെ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച പ്രിയങ്ക ഗാന്ധി ലക്‌നൗവില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനം തുടരുന്നു. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും അവര്‍ക്കൊപ്പമുണ്ട്. നെഹ്‌റു ഭവന്‍ എന്ന യുപി സിസി ഓഫീസില്‍ ഇന്നും രാവിലെ മുതല്‍ പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ചകള്‍ക്കായി വിവിധ തലത്തിലുള്ള ഭാരവാഹികള്‍ നെഹ്‌റു ഭവനിലെത്തി. ഈ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടി പുതിയൊരു മുന്നേറ്റത്തിനൊരുങ്ങുകയാണെന്ന് പ്രവര്‍ത്തകര്‍.
പല മണ്ഡലങ്ങളിലും പ്രചാരണത്തിന് പ്രവര്‍ത്തകരെ കണ്ടെത്തേണ്ട സ്ഥിതിയിലാണ് പാര്‍ട്ടി. പ്രിയങ്കയുടെ വ്യക്തി പ്രഭാവത്തിലാണ് പ്രതീക്ഷ. ഇന്ദിരാഗാന്ധിയുടെ തലമുറ മുതല്‍ എന്‍ എസ് യു ഐ പ്രവര്‍ത്തകര്‍ വരെ പ്രിയങ്കയുടെ വരവിനായി കാത്തിരുന്നു. ഇതിനിടയിലാണ് റഫാല്‍ വിവാദത്തില്‍ നരേന്ദ്ര മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അടുത്ത വെളിപ്പെടുത്തല്‍ വാര്‍ത്തയെത്തിയത്.റോബര്‍ട്ട് വാദ്രയുടെ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ജയ്പൂരിന് പോയ പ്രിയങ്ക ഉച്ചയോടെ നെഹ്‌റു ഭവനിലെത്തി. ബാല്‍ക്കണിയില്‍ ജ്യോതിരാദിത്യക്കൊപ്പം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു എഐസിസി ജനറല്‍ സെക്രട്ടറി. പിന്നീട് ചര്‍ച്ചകള്‍ക്കായി പിസിസി പ്രസിഡന്റ് രാജ്ബബറിന്റെ മുറിയിലേക്ക്. അതേ സമയം പ്രതിഷേധത്തിനിടെ പൊട്ടിത്തെറിച്ച് പ്രിയങ്കഗാന്ധി രാജ്യതലസ്ഥാനത്ത് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രി സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ തിരക്കും ബഹളവും ഉണ്ടാക്കിയവരെ ശാസിച്ച് പ്രിയങ്കാഗാന്ധി. 'മറ്റു തിരക്കുകള്‍ ഉള്ളവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം. ബാക്കിയുള്ളവര്‍ മൗനമായി നീങ്ങട്ടെ' പ്രിയങ്ക അണികളോട് പറഞ്ഞു. ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് തിരിച്ചറിയണമെന്നും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വേണം പെരുമാറാന്‍ എന്നും പ്രിയങ്ക പറഞ്ഞു.
കത്തുവയില്‍ എട്ടുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി അതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാഹുലിനൊപ്പം ആയിരങ്ങളാണ് മെഴുതിരിവെളിച്ചവുമായി അണിനിരന്നത്. ആസിഫയ്ക്ക് നീതി ലഭിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആസിഫയുടെ കൊലപാതകത്തിനെതിരായി രാജ്യമെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
https://www.facebook.com/Malayalivartha