തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊല്ലപ്പെട്ട കേസില്‍ ബിജെപി നേതാവ് മുകുള്‍ റോയ്ക്ക് മുന്‍കൂര്‍ ജാമ്യം

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് കൊല്ലപ്പെട്ട കേസില്‍ ബിജെപി നേതാവ് മുകുള്‍ റോയ് മുന്‍കൂര്‍ ജാമ്യം നേടി. ഫെബ്രുവരി 26 വരെ മുകുള്‍ റോയിയെ അറസ്റ്റ് ചെയ്യരുതെന്നും കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സത്യജിത് ബിശ്വാസ് വെടിയേറ്റു മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന നടത്തിയെന്നാണു മുകുള്‍ റോയിയുടെ പേരിലുള്ള കേസ്. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ചില്നിന്നുള്ള എംഎല്‍എ ആയിരുന്നു സത്യജിത് ബിശ്വാസ്.
https://www.facebook.com/Malayalivartha