വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി; ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രിയങ്ക നയം വ്യക്തമാക്കിയപ്പോള്‍ അണഞ്ഞത് ആയിരകണക്കിന് വരുന്ന പാര്‍ട്ടി സ്വപ്‌നവും ആവേശവും

ഒടുവില്‍ പ്രിയങ്ക പറഞ്ഞു. എനിക്ക് വയ്യ. ഉത്തര്‍പ്രദേശിലൂടെ ആഞ്ഞടിച്ച് ഇന്ത്യയുടെ അമരത്തെത്തുമെന്ന് കരുതിയ ആ യുവരക്തം ഒടുവില്‍ നയം വ്യക്തമാക്കിയിരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉറപ്പിച്ചുകഴിഞ്ഞു. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ അണഞ്ഞത് ആയിരകണക്കിന് വരുന്ന പാര്‍ട്ടി സ്വപ്‌നവും ആവേശവുമാണ്. ഇന്ദിരയുടെ ചെറുമകള്‍ ഇന്ത്യ നയിക്കണമെന്ന വികാരം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാര്‍ട്ടിക്കുള്ളിലെ പല തലമുതിര്‍ന്ന നേതാക്കള്‍ പോലും പറയാതെ പറയുന്നുണ്ട്. അതെല്ലാമാണ് ഇപ്പോള്‍ ഉടഞ്ഞ് വീണത്.
നരേന്ദ്രമോദി പ്രഭാവം കുറയ്ക്കാന്‍ പ്രിയങ്കയ്ക്ക് മാത്രമേ ആകൂ എന്ന് ആവര്‍ത്തിച്ച നേതാക്കള്‍ ഇപ്പോള്‍ മൗനത്തിലാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്ന് പ്രിയങ്ക വ്യക്തമാക്കുമ്പോള്‍ ഒന്ന് ഉറപ്പാണ് വിജയത്തില്‍ കുറഞ്ഞതൊന്നൂം കോണ്‍ഗ്രസും പ്രിയങ്കയും പ്രതീക്ഷിക്കുന്നില്ല. നേരത്തെ അമേത്തി അല്ലെങ്കില്‍ റായ്ബറേലി മണ്ഡലങ്ങളാണ് പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുങ്ങുന്നതായി യുപിയില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധിയുടെ 16 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെയാണ് നീണ്ടുനിന്നത്. താന്‍ ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി വിവിധ ജില്ലാ പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. നിലവിലെ പാര്‍ട്ടി സംഘടനാ രീതിയില്‍ വരുത്തേണ്ട മാറ്റം മനസിലാക്കുന്നതും ചര്‍ച്ചയുടെ ലക്ഷ്യമായിരുന്നു. 41 സീറ്റുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്. 39 സീറ്റുകളുടെ ചുമതല വഹിക്കുന്ന സിന്ധ്യയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു.
ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യം മാത്രമല്ല, അതേ ചടുലതയും ഊര്‍ജ്ജസ്വലതയും കാര്‍ക്കശ്യവും പ്രിയങ്ക ഗാന്ധിക്കുണ്ട്. അത് തന്നെയാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നതും. ഇന്ദിരാ ഗാന്ധിയുടെ മടങ്ങി വരവാണ് കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്നത്. ന്‍ വിജയമായ റോഡ് ഷോയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് വേഗത്തില്‍ തന്നെ കടന്നു പ്രിയങ്ക ഗാന്ധി. മണിക്കൂറുകളോളം വിശ്രമം ഇല്ലാതെയാണ് ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരിയുടെ പ്രവര്‍ത്തനങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. ഉത്തര്‍ പ്രദേശ് ആകട്ടെ ബിജെപിയുടെ ശക്തി കേന്ദ്രവുമാണ്. ഒരു വശത്ത് എസ്പിയും ബിഎസ്പിയുമുണ്ട്. അണിയറയില്‍ നിന്നും പൊടുന്നനെ അരങ്ങത്തേക്ക് വന്ന പ്രിയങ്ക ഗാന്ധിക്ക് കുറഞ്ഞ സമയം കൊണ്ട് എന്ത് മാജിക് കാണിക്കാനാവും എന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.
https://www.facebook.com/Malayalivartha