പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വസതിയായ രാജ് നിവാസിനു മുന്നില്‍ സംസ്ഥാന മുഖ്യമന്ത്രി വി.നാരായണ സാമിയുടെ സമരം തുടരുന്നു

പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ വസതിയായ രാജ് നിവാസിനു മുന്നില്‍ സംസ്ഥാന മുഖ്യമന്ത്രി വി.നാരായണ സാമിയുടെ സമരം തുടരുന്നു. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എംഎല്‍എമാരും തുടര്‍ച്ചയായ രണ്ടാംദിവസവും കുത്തിയിരിപ്പു പ്രതിഷേധം നടത്തുന്നത്. ഗവര്‍ണര്‍ ഫയലുകള്‍ തടഞ്ഞുവെച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തുടര്‍ച്ചയായി തടയുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കിരണ്‍ബേദി പറഞ്ഞു. ഫയലുകളൊന്നും രാജ്‌നിവാസില്‍ വൈകുന്നില്ലെന്നും മുഖ്യമന്ത്രിയെ ചര്‍ച്ച നടത്താന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ലഫ്.ഗവര്‍ണര്‍ പറയുന്നു. കോണ്‍ഗ്രസ്, ഡിഎംകെ എംഎല്‍എമാരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.
രാജ് നിവാസിനു മുന്നിലെ റോഡരികില്‍ ഉറങ്ങുന്ന ചിത്രം മുഖ്യമന്ത്രി തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. കറുത്ത വസ്ത്രം അണിഞ്ഞാണ് നാരായണസ്വാമി സമരത്തില്‍ പങ്കെടുക്കുന്നത്.
"
https://www.facebook.com/Malayalivartha