പൈലറ്റുമാരുടെ അഭാവത്താല്‍ ഇന്‍ഡിഗോ 130 സര്‍വ്വീസുകള്‍ റദ്ദാക്കി

പൈലറ്റുമാരുടെ കുറവും ചില വിമാനത്താവളങ്ങളിലെ പ്രശ്‌നങ്ങളും മൂലം ഇന്‍ഡിഗോ ഇന്ന് 130 സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ലൈന്‍സിന്റെ സര്‍വീസില്‍ 10 ശതമാനത്തോളമാണ് റദ്ദാക്കിയവ. ഗുരുഗ്രാമില്‍ നിന്ന് 1300 ബജറ്റ് ഫ്‌ലൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവയില്‍ പലതും മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ റദ്ദാക്കി വരുന്നുണ്ട്.
ഇന്നലെയും 70 ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവത്തോടൊപ്പം ബംഗളൂരു വിമാനത്താവളത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന നോട്ടീസും ലഭിച്ചിട്ടുണ്ട്. ഇത് 40 സര്‍വീസുകള്‍ അധികമായി റദ്ദാക്കുന്നതിന് ഇടവെച്ചുവെന്നും അധികൃതര്‍ പറയുന്നു. ഈ മാസം ദിനംപ്രതി 30 സര്‍വീസുകളാക്കി ചുരുക്കാനാണ് തീരുമാനമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
"
https://www.facebook.com/Malayalivartha

























