പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് അമേരിക്ക

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് അമേരിക്ക. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയും നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നാണ് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്താന്‍ ആസ്ഥാനമായ ജെയ്‌ഷെ ഇ മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് സംഭവത്തെ അപലപിച്ച് പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാകിസ്താനെതിരേ വിമര്‍ശനം അഴിച്ചു വിട്ടത്.'സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഭീകരവാദസംഘടനകള്‍ക്കും അഭയവും പിന്തുണയും നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്', വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച പത്രകുറിപ്പില്‍ പറഞ്ഞു.
തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി
"
https://www.facebook.com/Malayalivartha