എയര്‍ ഇന്ത്യ വിമാനം 30 വര്‍ഷത്തിന് ശേഷം ഇറാക്കില്‍ വിമാനം ഇറങ്ങി

എയര്‍ ഇന്ത്യ വിമാനം 30 വര്‍ഷത്തിന് ശേഷം ഇറാക്കില്‍ വിമാനം ഇറങ്ങി. ഷിയാ മുസ്‌ലിം തീര്‍ഥാടകരെയും വഹിച്ച് കൊണ്ടുള്ള വിമാനം നജഫ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. ലക്‌നോവില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യന്‍ സംഘത്തെ ഇറാക്കിലെ ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തു. ഷിയാ മുസ്‌ലിംകള്‍ പുണ്യസ്ഥലങ്ങളായി കരുതുന്ന ഇറാക്കിലെ രണ്ട് നഗരങ്ങളില്‍ ഒന്നാണ് നജഫ്. മുഹമ്മദ് നബിയുടെ മരുമകന്‍ അലിയുടെ ശവകുടീരത്തിനു ചുറ്റുമായാണ് വ്യാപിച്ചിരിക്കുന്നത്.
ഷിയാ മുസ്‌ലിംകളുടെ പ്രധാന ആരാധനാലയമാണ് പ്രസ്തുത ശവകുടീരം. 1990ലെ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് ഇറാക്കിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചത്. ഗള്‍ഫ് യുദ്ധവും 2003ലെ യുഎസ് അധിനിവേശവും നജഫ് നഗരത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha