പുൽവാമയിൽ വീരമൃത്യു വരിച്ചത് രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സൈനികർ; ധീര ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിൽ കേന്ദ്രസർക്കാർ; ഭീകരരെ കണ്ടെത്താൻ 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു

രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സൈനികരാണ് പുൽവാമയിൽ വീരമൃത്യു വരിച്ചത്. ധീവ ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി സഭയുടെ സുരക്ഷായോഗം തുടങ്ങി. ഭീകരരെ കണ്ടെത്താൻ 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു. ധീവ ജവാൻമാരുടെ ഭീകരാക്രമണത്തിന് എതിരെ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി സഭയുടെ സുരക്ഷായോഗം തുടങ്ങി.
സ്ഫോടക വസ്തു നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. സമീപത്ത് തന്നെ മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇവരെ കണ്ടെത്താന്‍ ശക്തമായി തിരച്ചിലാണ് സൈന്യം ആരംഭിച്ചിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ജമ്മുകശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ചാവേര്‍ ആക്രമണത്തിന് കാര്‍ ഉപയോഗിക്കുന്നത് ഇത് രണ്ടാം തവണയെന്ന പ്രത്യേകതയും പുല്‍വാമയിലെ ഭീകരാക്രമണത്തെ പ്രത്യേകതയുള്ളതാക്കുന്നു. ഇതിനുമുമ്പ് നടന്ന വലിയ ആക്രമണം 2001ലെ ശ്രീനഗര്‍ സെക്രട്ടേറിയേറ്റിലേക്ക് നടന്ന ചാവേര്‍ ആക്രമണമാണ്. അന്ന് 38 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക പരിക്കേറ്റു.
ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ സൈനികര്‍ക്ക് നേരെ 18 വലിയ ആക്രമണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലുവര്‍ഷമായി സൈനികരെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തുന്നുണ്ട്. വലിയ ആള്‍നാശം ഉറപ്പുവരുത്തുന്ന തരത്തില്‍ ആസൂത്രിതമായ ആക്രമണമാണ് ജെയ്‌ഷെ മുഹമന്മദ് നടത്തിയത്. സമീപ കാലത്ത് ഉറിയില്‍ ഉണ്ടായ ഭീകരാക്രമണമായിരുന്നു ഇതിനുമുമ്പുണ്ടായ ഏറ്റവും വലിയ ആക്രമണം. 20 സൈനികരോളമാണ് അന്ന് വീരമൃത്യു വരിച്ചത്. സമാനമായ രീതിയില്‍ അതേ ഭീകരസംഘടന തന്നെയാണ് പുല്‍വാമയിലും ആക്രമണം നടത്തിയത്.
തിരിച്ചടിയുടെ സൂചന നല്‍കിയാണ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുമുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള കെ വിജയകുമാറാണ് ജമ്മു കശ്മീര്‍ ഗവര്‍ണറുടെ സുരക്ഷാ ഉപദേഷ്ടാവ്. ഇദ്ദേഹം തന്നെയാണ് സ്ഥിതിഗതികള്‍ സംബന്ധിച്ച മേല്‍നോട്ടം വഹിക്കുന്നത്.
350 കിലോയോളം സ്‌ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇത് എവിടെ നിന്ന് സംഘടിപ്പിച്ചു. ആക്രമണത്തില്‍ പാകിസ്താനുള്ള പങ്ക്, മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നാണോ ഇവ സംഭരിച്ചത് എങ്ങനെ ഉപയോഗിച്ചു, ഏതുതരം ആസൂത്രണങ്ങളാണ് നടത്തിയത് തുടങ്ങിയ വിശദാംശങ്ങളില്‍ അന്വേഷണം നടക്കും. കശ്മീരില്‍ നിന്ന് ഭീകര്‍ക്ക് ലഭിച്ച സഹായങ്ങളും അന്വേഷണപരിധിയില്‍ പെടും.
100 മീറ്ററോളം വ്യാപിക്കുന്ന സ്‌ഫോടനമാണ് നടന്നത്. ഒരു ബസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. സിആര്‍പിഎഫുകാര്‍ ഉണ്ടായിരുന്ന വാഹന വ്യൂഹത്തിലെ മറ്റ് വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു.
ഉറി ഭീകരാക്രമണത്തേക്കാള്‍ വലിയ ആക്രമണമാണ് നടന്നത്. ഇതിനെ വെല്ലുവിളിയായി ഏറ്റെടുത്ത് ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നാണ് സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇന്നു രാത്രി മുഴുവനും ഭീകരര്‍ക്കായി തിരച്ചില്‍ ഉണ്ടാകും. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഭീകരര്‍ ചാവേറാക്രമണത്തിന് കാര്‍ ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ദേയം.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കശ്മീരില്‍ നിരവധി ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. ആയുധം ഉപയോഗിച്ച് ഭീകരരെ അടിച്ചമര്‍ത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ നയം. ഗവര്‍ണര്‍ ഭരണത്തിലേക്ക് സംസ്ഥാനം മാറിയതിന് പിന്നാലെ ഇതിന് ശക്തി വര്‍ധിച്ചിരുന്നു. ഇത് ഒരുപരിധിവരെ ഭീകരര്‍ സൈനികരെയും പോലീസുകാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് കാരണമായി എന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























