ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണെന്നതാണ് ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത് . പോരാത്തതിന് പാകിസ്ഥാനി ആണവായുധങ്ങള്‍ ഒരു സുരക്ഷയുമില്ലാത്തവയാണ് . ഇതും മറ്റ് ലോകരാജ്യങ്ങൾ ഉത്കണ്ഠയോടെയാണ് കാണുന്നത്

പുല്‍വാമയില്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിക്കുമ്പോൾ പാക്കിസ്ഥാനെ പോലെത്തന്നെ ലോകവും പ്രത്യാക്രമണം എങ്ങനെ ആയിരിക്കുമെന്നതിനെ തെല്ല് ഭീതിയോടെയാണ് കാണുന്നത് .
ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണെന്നതാന് ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത് . പോരാത്തതിന് പാകിസ്ഥാനി ആണവായുധങ്ങള്‍ ഒരു സുരക്ഷയുമില്ലാത്തവയാണ് . ഇതും മറ്റ് ലോകരാജ്യങ്ങൾ ഉത്കണ്ഠയോടെയാണ് കാണുന്നത്
പാക്കിസ്ഥാനും ഇന്ത്യയുടെ പ്രത്യാക്രമണത്തെ നേരിടാനുള്ള ചങ്കൂറ്റമി ല്ല. ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വന്നിട്ടുണ്ട് . അതിര്‍ത്തിയില്‍ സമാധാനം തിരികെ വരാനായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും അതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരം നല്‍കണമെന്നും ആണ് ഇപ്പോൾ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെടുന്നത് . ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു തിരിച്ചടി നേരിടാനുള്ള അവസ്ഥയിലല്ല പാക്കിസ്ഥാൻ എന്നുമുള്ളതു വ്യക്തം .
പൊതു തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആക്രമണം അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കില്‍ പോലും ഇനിയും പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാതിരിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം വ്യാപകമായി ഉയരുന്നുണ്ട്.
നാവികസേന നടത്തിവന്ന ട്രോപ്പക്‌സ് അഭ്യാസപ്രകടനം നിറുത്തിവച്ച് യുദ്ധക്കപ്പലുകളില്‍ അടിയന്തരമായി ആയുധം നിറയ്ക്കാന്‍ നിര്‍ദ്ദേശിച്ചതും അവധിയില്‍ പോയ നാവികരെ മടക്കി വിളിച്ചതും ഇന്ത്യ എന്തോ തയ്യാറെടുപ്പു നടത്തുന്നുണ്ട് എന്നതിനു വ്യക്തമായ സൂചനയാണ്. ഇതാണ് പാക്കിസ്ഥാൻ പേടിക്കുന്നതും .
ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾ പലതും തത്കാലത്തേയ്ക്ക് അടയ്ക്കുകയും ഭീകരരെ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തുകൊണ്ടിരിക്കുന്നതായാണ് ലഭിക്കുന്ന ഇന്റലിജന്‍സ് വിവരം. ഇതു കൂടി കണക്കിലെടുത്തായിരിക്കും ആക്രണ പദ്ധതിക്കു രൂപം കൊടുക്കുക. എങ്ങനെയും തിരിച്ചടിക്കാന്‍ സേനയ്ക്കു കേന്ദ്രം അനുമതി കൊടുത്തുവെങ്കിലും കൂടുതല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായാണ് സൈനിക ആസ്ഥാനം കാത്തിരിക്കുന്നതെന്നറിയുന്നു .
ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്.അതേസമയം ചില വ്യത്യസ്തമായ തിരിച്ചടി മാർഗ്ഗങ്ങളും ഇന്ത്യ കൈക്കൊണ്ട കഴിഞ്ഞു. അതുകൊണ്ടുതന്നെ സൈനികാക്രമണത്തിനു മുൻപേ തന്നെ നടുവൊടിഞ്ഞ അവസ്ഥയിലായിട്ടുണ്ട് പാക്കിസ്ഥാൻ .
ഇതുവരെ നല്‍കി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി എന്ന പദവി എടുത്തുകളഞ്ഞതിന് പുറകെ പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കി കുത്തനെ ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍ ഇന്ത്യ. ഇന്ത്യന്‍ വിപണികൂടി ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ കാര്‍ഷിക,വാണിജ്യമേഖലകള്‍ നിലനില്‍ക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, ഉള്ളി, സിമെന്റ്, ജിപ്‌സം, ഉണങ്ങിയ പഴങ്ങള്‍ എന്നിവയുടെ പ്രധാന വിപണിയാണ് ഇന്ത്യ. ഇവയെല്ലാം ഇപ്പോൾ വാഗാ അതിർത്തിയിൽ കെട്ടിക്കിടക്കുകയാണ് .ഇത് ഏറെ ഗുണകരമായിരിക്കുന്നത് അഫ്ഗാനിസ്താനാണ്
അഫ്ഗാനില്‍ നിന്നുള്ള ഉണങ്ങിയ പഴങ്ങളും നിര്‍മ്മാണ വസ്തുക്കളും മറ്റും തടസമില്ലാതെ ഇന്ത്യയിലേക്കു കടത്തിവിടുന്നുണ്ട്. ഇന്ത്യയുടെ നടപടിയിൽ പാക്കിസ്ഥാനിലെ വ്യാപാരികളും വ്യവസായികളും കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട് .
പാക്കിസ്ഥാനിലേക്കുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണവും ഇന്ത്യ തടഞ്ഞാല്‍ പാക്കിസ്ഥാന്‍ ഗുരുതരമായ പ്രതിസന്ധിയിലാകും. ഈ നീക്കവും ഉടന്‍ ഇന്ത്യ നടത്തുമെന്നാണ് സൂചന. നിലവിൽ ഇറാനിൽ നിന്നും എന്ന ലഭിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് പാക്കിസ്ഥാൻ പേടിക്കുന്നുണ്ട്
ഭീകരാക്രമണത്തിനുള്ള തിരിച്ചടിയുടെ മുന്നോടിയായി പാക്ക് -ചൈന അതിര്‍ത്തികളില്‍ ഇപ്പോഴും വലിയ രൂപത്തില്‍ സേനാ വിന്യാസം നടന്നു വരികയാണ്. കരസേനക്കു പിന്നാലെ വ്യോമ-നാവിക സേനകളും യുദ്ധസജജരായി നിലയുറപ്പിച്ചിട്ടുണ്ട്.
ഇതിനിടെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ സംബന്ധമായ നിര്‍ണ്ണായക വിവരങ്ങള്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ക്ക് കൈമാറിയതായ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്
https://www.facebook.com/Malayalivartha























