ബോംബുകളെ നേരിടാന്‍ ഇന്ത്യ; സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകകള്‍ വില്‍ക്കാനാകൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണം; കശ്മീരിന്റെ പ്രത്യേക പദവി കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഓരോ നീക്കവും കരുതലിൽ

കശ്മീരില്‍ കരുതി തന്നെയാണ് രാജ്യം. സുരക്ഷ ശക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഓരോ നീക്കവും കരുതി. കശ്മീരില്‍ സുരക്ഷ ശക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട കേസിലെ വാദം സുപ്രീംകോടതിയില്‍ ആരംഭിക്കുകയാണ്. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകകള്‍ വില്‍ക്കാനാകൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി.
കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോള്‍ ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ വിഘടനവാദികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് സുരക്ഷാ സേനകള്‍ നിരവധി വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തത്. നൂറ് ബറ്റാലിയന്‍ അര്‍ദ്ധ സൈനികരെയാണ് കശ്മീരില്‍ അധിക സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞാല്‍ കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയത്. നടി കങ്കണ റണൗത്ത്്, നടന്‍ അനുപം ഖേര്‍ എന്നിവര്‍ പറഞ്ഞത് രാജ്യത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്തെ എല്ലാവരും ഒരുമിച്ച് ജീവിക്കണം. ബംഗാളിയ്ക്കും ഗുജറാത്തിയ്ക്കും മറാത്തിയ്ക്കും മലയാളിയ്ക്കും കാശ്മീരില്‍ ഭൂമി വാങ്ങി, സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരമുണ്ടാകണം. എങ്കില്‍ ആര് ആരെ കൊല്ലാനാണെന്നാണ് പലരും പ്രതികരിച്ചത്. കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ സംയുക്ത കോളനികള്‍ സ്ഥാപിക്കാമെന്ന ആശയത്തെ പിന്തുണച്ച അനുപം ഖേര്‍, എന്നാല്‍ അവര്‍ തിരിച്ച് പോകുക എന്നത് സാധ്യമല്ലെന്നും അറിയിച്ചു. ചിലര്‍ പീഡിപ്പിക്കപ്പെട്ടു, ചിലര്‍ ദുരിതം സഹിക്കാതെ എല്ലാം വിറ്റു, ബാക്കിയുള്ള ചിലരാകട്ടെ കാശ്മീരില്‍നിന്ന് എല്ലാം ഉപേക്ഷിച്ച് നാട് വിട്ടു.
കാശ്മീരിലും സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കണം. കാശ്മീരി പണ്ഡിറ്റുകള്‍ക്കായി ഒരു മേഖല മാറ്റി വയ്ക്കണം. അവര്‍ ആദ്യം അധിവസിപ്പിക്കണം. ശേഷം മറ്റുള്ളവര്‍ക്ക് കാശ്മീരിലേക്ക് പോകണമെങ്കില്‍ അവരെയും പുനരധിവസിപ്പിക്കാം. പക്ഷേ ആദ്യം സുരക്ഷിതരാകേണ്ടത് കാശ്മീരി പണ്ഡിറ്റുകളാണ്. നേരത്തെ ാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബദുള്ളയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ബോളിവുഡ് നടന്‍ റിഷി കപൂര്‍ രംഗത്തെത്തിയതും വലിയ ചര്‍ച്ചയായിരുന്നു. പാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാന്റേതാണെന്നും അതിന് വേണ്ടി എത്ര യുദ്ധം ചെയ്തിട്ട് കാര്യമില്ലെന്നുമായിരുന്നു ഫറൂഖ് അബ്ദുള്ള പറഞ്ഞത്. ഈ വിഷയം സംസാരിച്ച് തീര്‍ത്താല്‍ മാത്രമേ പരിഹാരമാകൂവെന്നും ജമ്മു കശ്മീരില്‍ സമാധാനമുണ്ടാകൂവെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു. ാക് അധിനിവേശ കശ്മീര്‍ പാകിസ്ഥാന്റേതാണെന്നും എന്നാല്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഋഷി കപൂര്‍ കൂട്ടിച്ചേര്‍ത്തതാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ആ സത്യം അംഗീകരിക്കുന്നുവെന്നും ഫറൂഖ് അബ്ദുള്ളക്ക് സലാം എന്നും കുറിച്ചാണ് ഋഷി കപൂറിന്റെ ട്വീറ്റ് തുടങ്ങുന്നത്. ഇങ്ങനെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുവെന്നും ഋഷി കപൂര്‍ പറഞ്ഞതും വലിയ അലയൊലികളാണ് തീര്‍ത്തത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക , സിനിമ മേഖലകളില്‍ നിന്നും എപ്പോഴും വലിയ പ്രതികരണങ്ങളാണ് കാശ്മീരുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. ഏതായാലും ഇന്ത്യ രണ്ടും കല്‍പിച്ച് തന്നെയാണ്. ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായാല്‍ സജ്ജമാണ്. കശ്മീരിനെ ശാന്തമാക്കായില്‍ മാത്രമേ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ എന്നിരി്‌കെ ആ വഴിക്ക് തന്നെയാണ് ഇന്ത്യന്‍ നീക്കം.
https://www.facebook.com/Malayalivartha























