പൊതുമേഖല സ്ഥപനത്തിനെ തള്ളി സ്വകാര്യ മേഖല; രണ്ടര ലക്ഷം പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സേവനം ഇനി മുതൽ ജിയോക്ക്; കേന്ദ്ര സർക്കാർ നടത്തുന്നത് ആസൂത്രിത നീക്കമെന്ന് ബി എസ് എൻ എൽ ജീവനക്കാർ

ഭാരത് നെറ്റ് മിഷന്റെ ഫൈബര്‍ ആസ്തി കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നു. രണ്ടര ലക്ഷം പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കാനായി രൂപീകരിച്ചതാണിത്. ഭാരത് ബ്രോഡ് ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ കീഴിലാണ് ഇത്രയും നാൾ ഇതിന്റെ സേവനം ഉണ്ടായിരുന്നത് .
ഇതാണിപ്പോൾ സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ട്രായിയുടെ നിര്‍ദ്ദേശത്തിന് ടെലികോം മിഷന്‍ അംഗീകാരം നല്‍കി. വാങ്ങാന്‍ ആളില്ലെങ്കില്‍ 20 വര്‍ഷത്തേക്ക്പാട്ടത്തിന് നല്‍കാനാണ് ധാരണ.
സംസ്ഥാനങ്ങൾ അടുത്ത 60 ദിവസത്തിനുള്ളിൽ ഗ്രാമപഞ്ചായത്തുകളിലോ ഗ്രാമങ്ങളിലെ ബ്ലോക്കുകളിലോ കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കണം. അല്ലാത്തപക്ഷം പൊതു സേവന കേന്ദ്രങ്ങളിലേക്ക് (സിഎസ്സികൾ) അല്ലെങ്കിൽ സ്വകാര്യ കമ്പനികൾക്ക് മെഗാ സമാരംഭം കൈമാറും. കൂടാതെ, സംസ്ഥാനങ്ങൾ ടെലികോം ഇൻഫ്രാസ്ട്രക്ചർ വിന്യസിക്കുന്നില്ലെങ്കിലും, അനുമതികൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു.
ബിബിഎന്‍എല്ലാണ് ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ തുടങ്ങിയവയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി ഭാരത് നെറ്റ് ആവിഷ്‌കരിച്ചത്. ഭാരത് നെറ്റിന്റെ പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതും നടത്തുന്നതും ബിഎസ്എന്‍ ല്ലും.
നിലവില്‍ വില്‍പനയാണെങ്കിലും വാടകയ്ക്ക് ആണെങ്കിലും മുതല്‍ മുടക്കാനുള്ള സാമ്പത്തിക സാഹചര്യമുള്ളത് റിലയന്‍സ് ജിയോയ്ക്ക് മാത്രമാണ്. ഇതോടെ, ഗ്രാമ പഞ്ചായത്തുകളിലെ ഇന്റെര്‍നെറ്റ് സേവന ദാതാക്കളായി പൊതുമേഖലാ സ്ഥാപമായ ബിഎസ്എന്‍എല്ലിന്റെ ഉപസ്ഥാപനമായ ഭാരത് ബ്രോഡ് ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡിന്റെ (ബിബിഎന്‍എല്‍) സ്ഥാനത്തേക്ക് ജിയോയോ മറ്റേതെങ്കിലും സ്വകാര്യ കമ്പനിയോ എത്തുമെന്നാണ് റിപ്പോർട്ട് .
എന്നാൽ , ഇതിനകം തന്നെ സേവനത്തിനായി ഒരുലക്ഷത്തിലധികം പഞ്ചായത്തുകളില്‍ ബിഎസ്എന്‍എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ അവശേഷിക്കുന്ന പഞ്ചായത്തുകളിലും കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.
മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് സാധ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഫൈബര്‍ ആസ്തി വില്‍ക്കാന്‍നീക്കങ്ങൾ നടത്തുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഡിസംബറില്‍ ഭാരത് നെറ്റ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആസ്തി വില്‍ക്കാനുള്ള ആലോചനയുമായി ട്രായ് രംഗത്തെത്തിയത്.
പല ടെലികോം കമ്പനികള്‍ക്കും ആസ്തി സ്വന്തമാക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ മിക്കവക്കും പര്യാപ്തമായ സാമ്പത്തിക സ്ഥിതിയില്ല. കമ്പനികളായ വോഡഫോണ്‍-ഐഡിയ ലിമിറ്റഡ് നിലവില്‍ സാമ്പത്തിക നഷ്ടം നേരിടുന്നതിനെത്തുടര്‍ന്ന് ഫൈബര്‍ നെറ്റ് വര്‍ക്ക് വില്‍ക്കാനുള്ള തീരുമാനത്തിലാണ്. എയര്‍ടെല്‍ 100 നഗരങ്ങളില്‍ മാത്രമാണ് ഫൈബര്‍ കണക്ടിവിറ്റിയിലൂടെ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്.
അതേസമയം റിലയന്‍സ് ജിയോ 1,100 നഗരങ്ങളില്‍ ഇതിനോടകം തന്നെ ഫൈബര്‍ കണക്ടിവിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ടവര്‍ ഫൈമ്മര്‍ എന്നിവയ്ക്ക് പ്രത്യേകം കമ്പനികള്‍ തുടങ്ങാനും ജിയോ കളമൊരുക്കുന്നുണ്ട്.
അതേസമയം , ഭാരത് നെറ്റ് ഫൈബര്‍ ജിയോയ്ക്ക് കൈമാറാനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനാ വൃത്തങ്ങള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























