സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളി സജ്ജന്‍ കുമാറിന്റെ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി

സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളി സജ്ജന്‍ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി സഞ്ജീവ് ഖന്ന പിന്‍മാറി. വിശദമായ വാദം കേള്‍ക്കലിനായി ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റും. മൂന്ന് തവണ എം.പി ആയി സേവനമനുഷ്ഠിച്ച സജ്ജന്‍ കുമാര്‍ കഴിഞ്ഞ മാസമാണ് തന്നെ കുറ്റവാളിയാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ പ്രതികരണം തേടി സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസയച്ചിരുന്നു.
സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായി 1984 നവംബര്‍ ഒന്നിന് രാജ് നഗറിലെ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊല ചെയ്യുകയും ഡല്‍ഹിയിലെ സിഖ് ആരാധനാലയമായ ഗുരുദ്വാര അഗ്‌നിക്കിരയാക്കുകയും ചെയ്ത കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റവാളിയാണെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ഡല്‍ഹി ഹൈകോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സജ്ജന്‍ കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ഡല്‍ഹി കക്കര്‍ടൂമ കോടതിയിലെത്തിയാണ് സജ്ജന്‍ കുമാര്‍ കീഴടങ്ങിയത്. 34 വര്‍ഷത്തിനു ശേഷമാണ് കേസില്‍ ഇരകള്‍ക്ക് നീതി ലഭിച്ചത്.
"
https://www.facebook.com/Malayalivartha























