അജിത് ഡോവലിനെ ചോദ്യംചെയ്താൽ പുൽവാമയുടെ ചുരുളഴിയുമോ ; അജിത് ഡോവലിനെ ശരിക്കൊന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയുടെ സത്യമറിയാം; മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ് താക്കറെ

അജിത് ഡോവലിനെ ശരിക്കൊന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയുടെ സത്യമറിയാം: മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ് താക്കറെ. രാജ് താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് എതിരെ അന്വേഷണം നടത്തിയാൽ 40 സി.ആർ.പി.എഫ്. ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്‍റെ ചുരുളഴിയുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. കൊല്ലപ്പെട്ട ജവാന്മാർ രാഷ്ട്രീയ ബലിയാടുകളാണെന്നും മഹാരാഷ്ട്രയിലെ കൊലാപുരിൽ പൊതു വേദിയിൽ സംസാരിക്കെ രാജ് പറഞ്ഞു. ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും കോർബെറ്റ് ദേശീയ ഉദ്യാനത്തിൽ നടന്ന ചിത്രീകരണം നിർത്തിവെക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ് താക്കറെ വിമർശിച്ചു. മിക്ക സർക്കാറുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ കൂടുതൽ നടക്കുന്നത് മോദിയുടെ ഭരണത്തിലാണ്– അദ്ദേഹം ആരോപിച്ചു. പുല്‍വാമ ഭീകരാക്രണം നടക്കുമ്പോള്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി മോദി ഷൂട്ടിംഗിലായിരുന്നു. ഭീകരാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നിട്ടും മോദി ഷൂട്ടിംഗ് തുടരുകയായിരുന്നു എന്നും രാജ് താക്കറെ ആരോപിച്ചു. രാജ് താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ് താക്കറെ പറയുന്നതില്‍ കാര്യമുണ്ടെന്നും അജിത് ഡോവലിന്റെ വീഴ്ചയെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും ജിമ്മി പട്ടേല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തു. ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണ സമയത്ത് വൈകീട്ട് ഡിസ്‌കവറി ചാനലിന് വേണ്ടിയുള്ള ടൂറിസം പ്രൊമോഷന്‍ ഷൂട്ടിംഗിലായിരുന്നു മോദി എന്നും ഇതിന് ശേഷം ഫോണിലൂടെ ഒരു റാലിയെ അഭിസംബോധന ചെയ്ത് മോദി പ്രസംഗിച്ചതായും ഈ സമയമൊന്നും ഭീകരാക്രമണം സംബന്ധിച്ച് ഒന്നും മോദി പ്രതികരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
5.15ന് റാലിയില്‍ സംസാരിക്കുമ്പോളും മോദി പുല്‍വാമ ഭീകരാക്രമണം പരാമര്‍ശിച്ചിരുന്നു. കോര്‍ബറ്റ് റിസര്‍വ് വന മേഖല വിട്ട് പ്രധാനമന്ത്രിയും സംഘവും പുറത്തുവരുന്നത് വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഫേസ്ബുക്ക് ലൈവ് വീഡിയോകളടക്കം ചൂണ്ടിക്കാട്ടി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മോദിയുടെ പുല്‍വാമ ആക്രമണ ദിവസത്തെ ഫോട്ടോ ഷൂട്ട് വലിയ ചര്‍ച്ചാവിഷയവും വിവാദവും ആയിരിക്കുകയാണ്. ഇത്ര വലിയ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ കൊണ്ടുപോയതിലെ സുരക്ഷാവീഴ്ചയ്‌ക്കെതിരെ വലിയ വിമര്‍ശനമുയരുകയും സംശയങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
ജമ്മു കാശ്മീര്‍ പൊലീസിന്റെ ഇന്റലിജന്‍സ് ഇന്‍പുട്ട് ഫെബ്രുവരി എട്ടിന് തന്നെ സിആര്‍പിഎഫും ആര്‍മിയും അടക്കമുള്ള വിവിധ അര്‍ദ്ധസൈനിക, സൈനിക വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടും സുരക്ഷാവീഴ്ചയുണ്ടായതാണ് വലിയ വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കും വഴി വച്ചത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെ സുരക്ഷാവീഴ്ചയും അലംഭാവവും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. അഫ്ഗാന്‍ മോഡലിലുള്ള ആക്രണ സൂചന നല്‍കി രണ്ട് ദിവസം മുമ്പ് ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha
























