മുതുമല കടുവ സങ്കേതത്തില്‍ പലയിടങ്ങളില്‍ കാട്ടുതീ ശക്തമായതിനെ തുടര്ന്ന് സഞ്ചാരികളുടെ സന്ദര്‍ശനം നിര്‍ത്തലാക്കി

മുതുമല കടുവ സങ്കേതത്തില്‍ പലയിടങ്ങളില്‍ കാട്ടുതീ ശക്തമായതിനെ തുടര്ന്ന് സഞ്ചാരികളുടെ സന്ദര്‍ശനം നിര്‍ത്തലാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് പലയിടങ്ങളില്‍ കാട്ടുതീ പടര്‍ന്നത്. ബന്ദിപ്പൂര്‍, തെപ്പക്കാട്, മസിനഗുഡി, കാര്‍ഗുഡി, കക്കനഹല്ല തുടങ്ങിയ പ്രധാന റോഡുകളോട് ചേര്‍ന്ന വനമേഖലയിലാണ് കാട്ടുതീ കുടൂതലായി ബാധിച്ചത്.
നൂറുകണക്കിന് ഏക്കര്‍ വനമാണ് കത്തി നശിച്ചത്. കാട്ടുതീ ഇടുന്ന ആളുകളെ കുറിച്ച് വിവരം തരുന്നവര്‍ക്ക് വനംവകുപ്പ് അധികൃതര്‍ 10000 രൂപ പരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























