അതിര്‍ത്തി കാക്കുന്നവര്‍ക്കുമുണ്ട് അവകാശങ്ങള്‍; കശ്‌മീരിൽ കല്ലേറിൽനിന്ന് സൈനികർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹർജി; കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു

കാശ്മീരിൽ തീവ്രവാദികളുടെയും വിഘടനവാദികളുടെയും കല്ലേറിൽ നിന്ന് സൈനികർക്ക് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
കാശ്‌മീരിൽ സേവനം അനുഷ്‌ഠിക്കുന്ന രണ്ടു സൈനികരുടെ മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനും ദേശിയ മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് അയച്ചത്.
സൈനികരുടെ മക്കളായ 19 വയസ്സുകാരി പ്രീതി കേദാര്‍ ഗോഖലെയും 20 കാരി കാജള്‍ മിശ്രയുമാണ് അതിര്‍ത്തി കാക്കുന്ന സൈനികരുടെ സംരക്ഷണത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. അക്രമകാരികൾ ആയ പ്രതിഷേധക്കാർ സൈനികരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നത് തടയാൻ നയം രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി.
കശ്മീരിലെ ഷോപ്പിയാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സൈനികര്‍ ഭീകരവാദികളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ഒരുപോലെ ഭീഷണി നേരിടുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനായി സേവനമനുഷ്ടിക്കുന്ന സൈനികര്‍ നിരന്തരമായി പ്രതിഷേധക്കാരുടെ കല്ലേറിന് വിധേയമാകുന്ന സ്ഥിതി അവസാനിപ്പിക്കണെമന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം പുൽവാമ തീവ്രവാദി ആക്രമണത്തിൽ വിഘടനവാദികളുടെയും തദ്ദേശവാസികളുടെയും പങ്ക് വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന ഹർജി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്.
https://www.facebook.com/Malayalivartha























