ഡല്‍ഹിയില്‍ കോൺഗ്രസ് ആം ആദ്മി സഖ്യസാധ്യത അവസാനിക്കുന്നു; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ഒറ്റയ്ക്കു മത്സരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍

ഡല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍. സഖ്യത്തിനുള്ള വാതിലുകള്‍ കോണ്‍ഗ്രസ് അടച്ചുകളഞ്ഞെന്നും കേജരിവാള്‍ ആരോപിച്ചു. ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാസഖ്യവുമായി മുന്നോട്ടുപോകുന്നതിനെ കോണ്‍ഗ്രസ് നിഷേധിച്ചു. അതില്‍ അവര്‍ ഉറച്ചുതന്നെയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി - അമിത് ഷാ സഖ്യത്തെ അധികാരത്തില്‍നിന്നും പുറത്താക്കുക എന്നതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥ അവര്‍ നശിപ്പിച്ചു. വെറുപ്പിന്റെ അന്തരീക്ഷം രാജ്യത്തിന്റെ ഐക്യത്തെ തകര്‍ത്തു. പാക്കിസ്ഥാന് 70 വര്‍ഷം കൊണ്ട് സാധിക്കാത്തതാണ് ഇവര്‍ സാധിച്ചെടുത്തത്. ഇവരെ തടയണം. അതിനായി എന്തെങ്കിലും ചെയ്യണം. അതല്ലാതെ കോണ്‍ഗ്രസുമായി സ്നേഹമൊന്നും ഇല്ല- കേജരിവാള്‍ നിലപാട് അറിയിച്ചു.
എന്താണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്? അവര്‍ ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലേയും പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ഏഴ് ലോക്സഭാ സീറ്റുകളിലും എഎപി മത്സരിക്കുമെന്നും കേജരിവാള്‍ പറഞ്ഞു. 2014 തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റും ബിജെപി തൂത്തുവാരിയിരുന്നു.
https://www.facebook.com/Malayalivartha























