റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ് കിടന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ തോളിലേറ്റി പോലീസുകാരന്‍ ഓടിയത് ഒന്നര കിലോമീറ്ററോളം

ട്രെയിനില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഒന്നര കിലോമീറ്ററോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പോലീസുകാരന്‍. വീഡിയോ വൈറലായതോടെ മധ്യപ്രദേശിലെ പൂനം ബെല്ലോര്‍ എന്ന പോലീസുകാരന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.
അപകടവിവരം സമീപവാസിയായ ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍സ്റ്റബിളായ പൂനം സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. അടുത്തൊന്നും വാഹന സൗകര്യം ഇല്ലാത്തതിനാല്‍ പോലീസുകാരന്‍ പരിക്കേറ്റ അജിത്ത് എന്ന യുവാവിനെ തോളിലേറ്റി ഒന്നര കിലോമീറ്ററോളം നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























