പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ രാഷ്ട്രീയ ബലിയാടുകൾ; ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ രൂക്ഷവിമർശനവുമായി രാജ് താക്കറെ

പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് എതിരെ അന്വേഷണം നടത്തിയാല്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ ചുരുളഴിയുമെന്ന് രാജ് താക്കറെ പറഞ്ഞു. കൊല്ലപ്പെട്ട ജവാന്മാര്‍ രാഷ്ട്രീയ ബലിയാടുകളാണെന്നും മഹാരാഷ്ട്രയിലെ കൊലാപുരില്‍ പൊതു വേദിയില്‍ സംസാരിക്കെ രാജ് പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണം നടക്കുമ്ബോള്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും താക്കറെ പറഞ്ഞു. ഭീകരാക്രമണം നടന്ന വിവരം അറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടര്‍ന്നുവെന്നും താക്കറെ കുറ്റപ്പെടുത്തി. മിക്ക സര്‍ക്കാരുകളും വ്യാജ ഭീകരാക്രമണങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ നടക്കുന്നത് മോദിയുടെ ഭരണത്തിലാണ് അദ്ദേഹം ആരോപിച്ചു. താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തുവന്നിട്ടുണ്ട്. താക്കറെയുടെ ആരോപണത്തില്‍ കാര്യമുണ്ടെന്നും അജിത് ഡോവലിന്റെ വീഴ്ചയെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നുമാണ് പലരുടെയും അഭിപ്രായം.
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം കരഞ്ഞ മണിക്കൂറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍ബെറ്റിലെ ദേശീയ പാര്‍ക്കില്‍ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. 6:30 വരെ ഷൂട്ടിങ് തുടര്‍ന്നു. 6:45ന് ചായയും ലഘുഭക്ഷവും കഴിച്ചു. അപ്പോഴേക്കും പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന് 4 മണിക്കൂര്‍ പിന്നിട്ടു. മോദിയുടെ നടപടി എത്ര ഭയാനകമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തിയത്. കശ്മീരിലെ ആക്രമണം അറിഞ്ഞിട്ടും മോദി നാല് മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസ്, ചിത്രീകരണത്തിന്റെ ഫോട്ടോയും പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha























