പുല്‍വാമയ്ക്കുള്ള മറുപടി ആ ഭാഷയിലാണ് നല്ലത്'; പാക്കിസ്ഥാന് മനസിലാകുന്ന ഭാഷയിൽ മറുപടി നൽകണമെന്ന് ബാബാ രാംദേവ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് യോഗ ഗുരു ബാബാ രാംദേവ്. പാക്കിസ്ഥാന് യുദ്ധത്തിന്‍റെ ഭാഷ മാത്രമേ മനസിലാവുകയുള്ളൂ എന്ന് ബാബാ രാംദേവ് ആഞ്ഞടിച്ചു. പക്കിസ്ഥാന് മറ്റൊരു ഭാഷയും മനസിലാവില്ല. ആ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും പുല്‍വാമയില്‍ 40 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തെ ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും രാംദേവ് പറഞ്ഞു.
യുദ്ധത്തിലൂടെയല്ലാതെ ആരും ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. പാക്കിസ്ഥാനിലെ ജനങ്ങളോട് യാതൊരു പരാതിയുമില്ല. എന്നാല്‍ അവിടത്തെ അധികാര സംവിധാനങ്ങള്‍ക്ക് യുദ്ധമില്ലാതെ കാര്യങ്ങള്‍ മനസിലാകില്ല. നമ്മള്‍ കഴിഞ്ഞ 70 വര്‍ഷമായി അവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ അര ലക്ഷത്തിലധികം ആളുകള്‍ നമുക്ക് നഷ്ടമായി. ഇനി തുടര്‍ച്ചയായി ജവാന്‍മാര്‍ ജീവത്യാഗം ഇടവരാതിരിക്കണമെങ്കില്‍ യുദ്ധം മാത്രമാണ് വഴി. നമ്മുടെ പ്രധാനമനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവാണ്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ അദ്ദേഹം ആവശ്യമായത് ചെയ്യുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും ബാബ പറഞ്ഞു. നമ്മുടെ യുദ്ധം തീവ്രവാദത്തിനും രാഷ്ടവിരോധികള്‍ക്കും എതിരാണ്. അല്ലാതെ അത് കശ്മീരികള്‍ക്കെതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി എം.എന്‍.എസ് അധ്യക്ഷന്‍ രാജ് താക്കറെ രംഗത്ത് വന്നു. പുല്‍വാമയില്‍ പിടഞ്ഞുവീണു വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ രാഷ്ട്രീയ ഇരകളാണെന്ന് താക്കറെ ആഞ്ഞടിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ ഭീകരാക്രമണത്തിന്റെ സത്യം പുറത്തുവരുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ കൊല്‍ഹാപുര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും താക്കറെ ആരോപിച്ചു. ഭീകരാക്രമണം നടന്ന വിവരം അറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടര്‍ന്നുവെന്നും താക്കറെ കുറ്റപ്പെടുത്തി. മിക്ക സർക്കാരുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ കൂടുതൽ നടക്കുന്നത് മോദിയുടെ ഭരണത്തിലാണ് എന്ന് അദ്ദേഹം ആരോപിച്ചു.
താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തുവന്നിട്ടുണ്ട്. താക്കറെയുടെ ആരോപണത്തില്‍ കാര്യമുണ്ടെന്നും അജിത് ഡോവലിന്റെ വീഴ്ചയെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നുമാണ് പലരുടെയും അഭിപ്രായം.
പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം കരഞ്ഞ മണിക്കൂറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോർബെറ്റിലെ ദേശീയ പാർക്കിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. 6:30 വരെ ഷൂട്ടിങ് തുടർന്നു. 6:45ന് ചായയും ലഘുഭക്ഷവും കഴിച്ചു. അപ്പോഴേക്കും പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന് 4 മണിക്കൂര്‍ പിന്നിട്ടു. മോദിയുടെ നടപടി എത്ര ഭയാനകമാണെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തിയത്. കശ്മീരിലെ ആക്രമണം അറിഞ്ഞിട്ടും മോദി നാല് മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നുവെന്ന് പറഞ്ഞ കോൺഗ്രസ്, ചിത്രീകരണത്തിന്റെ ഫോട്ടോയും പുറത്തുവിട്ടിരുന്നു.
അതേസമയം പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാർ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിലാണ് സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽനിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























