ഇന്ത്യയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം

പാകിസ്ഥാന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഇന്ത്യയോട് എന്തും കാണിക്കാന്‍ കഴിയുമെന്ന് ഇമ്രാന്‍ഖാന്‍ കരുതിയെങ്കില്‍ തെറ്റി എന്തും നേരിടാന്‍ തയ്യാറായിരുന്നു വേണം ഇന്ത്യയോട് കളിക്കാന്‍. കുറെ ഭീകരയെ വച്ചു വാഴിച്ചു കാശ്മീര്‍ പിടിച്ചെടുക്കാമെന്ന് വല്ല ഉദ്ദേശവും ഉണ്ടെങ്കില്‍ ആ വെള്ളം വാങ്ങി വച്ചോ ഇമ്രാനെ എന്നാണ് പല കോണില്‍ നിന്നും ഇമ്രാനെതിരെ ഉയരുന്നത്. അത് തന്നെയാണ് പാക്കിസ്ഥാന് മുട്ടിടിക്കുന്നു. പേടിച്ച വിറച്ച് പാക്കിസ്ഥാന്‍. ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നവെന്ന് ഭയന്ന് പാകിസ്താന് ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയുടെ ആക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരങ്ങള്‍. ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ആശുപത്രിക്ക് സൈനിക നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയുമായി യുദ്ധമുണ്ടാകുന്ന സാഹചര്യം എത്തിയാല്‍ പരിക്കേല്‍ക്കുന്ന സൈനികരെ ബലൂച് പ്രവിശ്യയിലെ സൈനികാശുപത്രിയിലേക്കാകും എത്തിക്കുക എന്നാണ് കരുതുന്നത്.
സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പ്രത്യാക്രമണം നേരിടാന്‍ തയ്യാറാവണമെന്ന് പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് പാകിസ്താന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംഘങ്ങളായുള്ള കൂടിച്ചേരല്‍ ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതര്‍ക്ക് വിവരം കൈമാറാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പ്രത്യാക്രമണം നേരിടാന്‍ തയ്യാറാവണമെന്ന് പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക്പാകിസ്താന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.സംഘങ്ങളായുള്ള കൂടിച്ചേരല്‍ ഒഴിവാക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനായി ബങ്കറുകള്‍ നിര്‍മിക്കാനും രാത്രിയില്‍ അനാവശ്യമായി ലൈറ്റുകള്‍ തെളിയിക്കാതിരിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതര്‍ക്ക് വിവരം കൈമാറാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് ലഭ്യമായ വിവരം. പുല്‍വാമയില്‍ 40 സൈനികരുടെ ജീവഹത്യയ്ക്കിടയാക്കിയ ചാവേറാക്രമണത്തിലെ പാക് പങ്കിനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.
എന്നാല്‍ പാകിസ്താന്ആക്രമണത്തില്‍ ഉത്തരവാദിത്തമില്ലെന്നായിരുന്നു പാക് നിലപാട്. ഭിംബര്‍, നീലം, റാവല്‍കോട്ട്, ഹവേലി, കോട്‌ലി, ഝലം എന്നീ മേഖലകളില്‍ ആക്രമണസാധ്യത കൂടുതലാണെന്നും ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നുമാണ് പാകിസ്താന്റെ അറിയിപ്പ്. 2016 ല്‍ ഉറി പ്രവിശ്യയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അതിര്‍ത്തി പ്രദേശത്തെ ഭീകരത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു. കൂടാതെ പാകിസ്താനെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിനുള്ള ശക്തമായ നീക്കങ്ങള്‍ ഇന്ത്യ നടത്തുകയും ചെയ്തു.1960 ലെ സിന്ധു നദീജലകരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പൂര്‍ണാവകാശമുള്ള കിഴക്കന്‍ നദികളില്‍ നിന്ന് പാകിസ്താന് നല്‍കി വന്നിരുന്ന ജലവിഹിതം നിര്‍ത്തലാക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.പാകിസ്താന്റെ ഉറ്റവ്യാപാരപങ്കാളി പദവി ഇന്ത്യ പിന്‍വലിക്കുകയും പാകിസ്താനില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം എക്‌സൈസ് തീരുവ ചുമത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























