ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുമ്പോഴും പ്രതിരോധത്തിൽ; 44 ധീരജവാന്‍മാരുടെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ആദില്‍ അഹമ്മദ് ആണെന്ന് തെളിയുന്ന വിവരങ്ങള്‍ പുറത്ത്

44 ധീരജവാന്‍മാരുടെ മരണത്തിന് കാരണമായ വാഹനം ഓടിച്ചത് ആദില്‍ അഹമ്മദ് ആണെന്ന് തെളിയുന്ന വിവരങ്ങള്‍ പുറത്ത് ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുമ്പോളാണ് കൂടുതല്‍ നിര്‍ണ്ണായക തെളിവുകളുമായി ഇന്ത്യ പാകിസ്ഥാനു നേരെ വരുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാര്‍ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ പരിശോധനയിലാണ് സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍നിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.ചാവേറായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ധറാണ് കാര്‍ ഓടിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാറിന്റെ യഥാര്‍ത്ഥ ഉടമയെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടി.
എന്നാല്‍ ആക്രമണം നടന്ന ദിവസം തന്റെ വാഹനം മോഷണം പോയിരുന്നതായാണ് ഉടമ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 201011 മോഡല്‍ കാര്‍ പെയിന്റ് അടിച്ച് പുത്തനാക്കിയതാണെന്ന് ദൃശ്യങ്ങളില്‍ കാണാം. കോണ്‍വേയില്‍നിന്ന് സിആര്‍പിഎഫ് ജവാന്‍മാരേയും കയറ്റികൊണ്ടുള്ള ബസ് വരുന്നതിന് തൊട്ടുമുമ്പായി ഭീകരന്‍ കോണ്‍വേയില്‍ കാര്‍ ഇടിച്ച് കയറ്റാനുള്ള ആദ്യ പരിശ്രമം നടത്തിയിരുന്നു. ഇതിനിടയില്‍ സര്‍വീസ് റോഡില്‍ നിന്ന് ചുവപ്പ് മാരുതി ഇക്കോ കാര്‍ ബസ്സുകളുടെ സമീപത്തേക്ക് വരുന്നത് കണ്ട സൈനികര്‍ ദേശീയപാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാമത്തെ പരിശ്രമത്തില്‍ ഭീകരന്‍ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുകയായിരുന്നു. ജമ്മുവില്‍ നിന്ന് 78 ബസുകളിലായി 2500 സൈനികരാണ് ശ്രീനഗറിലേക്ക് തിരിച്ചത്. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികള്‍ നല്‍കിയിരിക്കുന്നത്. ആക്രമണം നടക്കുന്നതിന് മുമ്പ് ചുവന്ന നിറത്തിലുള്ള ഇക്കോ കാറില്‍ പതിവായി ഒരാള്‍ കോണ്‍വേയ്ക്ക് സമീപത്തായി വരാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികളും ഉദ്യോ?ഗസ്ഥര്‍ക്ക് മൊഴി നല്‍കിജമ്മു കശ്മീരില്‍ ഏറ്റമുട്ടലില്‍ 3 ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു.
ഡിവൈഎസ്പിക്കും ജവാനും വീരമൃത്യു അതേ സമയം. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ തുരിഗാമിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകര സാന്നിധ്യമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സേനയും ചേര്‍ന്നു തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.ഡിവൈഎസ്പി അമന്‍ താക്കൂറിനു കഴുത്തില്‍ വെടിയേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണത്തിനു കീഴടങ്ങി. ഒരു മേജര്‍ക്കും രണ്ടു ജവാന്മാര്‍ക്കും പരുക്കേറ്റിരുന്നു. ഇതില്‍ ഒരാളും പിന്നീടു മരിച്ചു. മറ്റു രണ്ടുപേര്‍ അപകടനില തരണം ചെയ്തു. കൊല്ലപ്പെട്ട ഭീകരരുടെ പേരുവിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.രണ്ടു വര്‍ഷം മുന്‍പു ഡിവൈഎസ്പിയായി കുല്‍ഗാമില്‍ നിയമിതനായ അമന്‍ മേഖലയില്‍നിന്ന് ഭീകരരെ തുരത്തുന്നതില്‍ പ്രധാനപങ്കു വഹിച്ചു. കഴിഞ്ഞ മാസമാണു വിശിഷ്ട സേവനത്തിനുള്ള ബഹുമതിയും ഡിജിപിയുടെ മെഡലും കിട്ടിയത്. ജമ്മുവിലെ ദോഡ മേഖലയില്‍നിന്നുള്ള അമന്‍, സര്‍ക്കാര്‍ സര്‍വീസിലെ രണ്ടു ജോലികള്‍ ഉപേക്ഷിച്ച് 2011ല്‍ ആണ് പൊലീസ് സേനയിലെത്തിയത്. ഭാര്യയും മകനുമുണ്ട്.അമന്റെ മരണത്തില്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അനുശോചനം രേഖപ്പെടുത്തി. ഇതേസമയം, നിയന്ത്രണരേഖയില്‍ രജൗരി ജില്ലയില്‍ ഇന്നലെ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha
























