ദളിത് ആയതിനാല്‍ മൂന്നു തവണ മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു; ദളിത് നേതാക്കളെ വളരാന്‍ അനുവദിക്കാതെ തടയുന്ന ചിലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്ന് ജി. പരമേശ്വര

ദളിത് നേതാക്കളെ വളരാന്‍ അനുവദിക്കാതെ തടയുന്ന ചിലര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര. ദളിത് ആയതിനാല്‍ മൂന്നു തവണ തനിക്ക് മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ദേവനഗരയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസവലിംഗപ്പയ്ക്കു മുഖ്യമന്ത്രി പദം നഷ്ടമായിട്ടുണ്ട്. അതുപോലെ തന്നെ കെ.എച്ച് രംഗനാഥനും സംഭവിച്ചു. തന്റെ മൂത്ത സഹോദരന് മല്ലികാര്‍ജുന്‍ ഗാര്ഗെയ്ക്കു മുഖ്യമന്ത്രി പദവി ലഭിച്ചില്ല. തനിക്ക് ഇത് മൂന്നു വട്ടം നിഷേധിക്കപ്പെട്ടു. തന്നെ ഉപമുഖ്യമന്ത്രിയാക്കിയതില്‍ വരെ ചിലര്‍ വല്ലാതെ വിഷമിച്ചെന്നും പരമേശ്വര പറഞ്ഞു. തന്നെ രാഷ്ട്രീയപരമായി ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha























