കടുവയെ പിടിച്ച കിടുവയാകുമോ; മോദിയെ പൂട്ടാനുറച്ച് ഇറങ്ങിയ മമതയ്ക്ക് ഒടുവില്‍ പിടിവിടുന്നു; ശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്തയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി നേതാവ് മുകുള്‍ റോയി രംഗത്ത്

കടുവയെ പിടിച്ച കിടുവയാകുമോ. മോദിയെ പൂട്ടാനുറച്ച് ഇറങ്ങിയ മമതയ്ക്ക് ഒടുവില്‍ പിടിവിടുന്നു. ശാരദയില്‍ തട്ടിതടഞ്ഞ് വീണ് വല്ല വിധേയനയും എഴുന്നേറ്റ് വരാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിക്ക് ഇത് കഷ്ടകാലം. പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ദത്തയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി നേതാവ് മുകുള്‍ റോയി രംഗത്തെത്തി.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് മമതയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തുടരന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും മുകുള്‍ റോയി ആവശ്യപ്പെട്ടു. 1986 ബാച്ച് ഐപിഎഎസ് ബാച്ച് ഉദ്യോഗസ്ഥായ ഗൗരവ് ദത്തയെ ഞരമ്പ് മുറിച്ച നിലയില്‍ സ്വവസതിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഗൗരവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജോലിയില്‍ നിന്നും പിരിഞ്ഞ ശേഷം കിട്ടാനുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞുവെച്ചിരിക്കയാണെന്ന് ഗൗരവിന്റെ ആത്മഹത്യാ കുറിപ്പുണ്ടായിരുന്നു. ഇത് സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു. അതേസമയം, 2018 ഡിസംബര്‍ 31 ന് ഉദ്യോഗത്തില്‍ നിന്ന് പിരിഞ്ഞ ഗൗരവിന് ആനുകൂല്യങ്ങള്‍ എല്ലാം നല്‍കിയിരുന്നെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ ഭാഷ്യം. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മമതാ ബാനര്‍ജിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. ആത്മഹത്യ കുറിപ്പില്‍ മമതാ ബാനര്‍ജിയുടെ പേരെഴുതി വെച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തതിന് പിന്നാലെ മമതയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കടുത്ത പ്രക്ഷേഭങ്ങളിലേക്ക് നീങ്ങുകയാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.
സര്‍ക്കാരിന്റെ മേല്‍ പഴി ചാരി ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് ബിജെപി നേതാവ് മുകുള്‍ റോയ് ആരോപിച്ചു. ബിജെപി നേതാക്കളുടെ പിന്തുണയോടെ ആത്മഹത്യ ചെയ്ത ഐപ്എസ് ഉദ്യോഗസ്ഥന്‍ ഗൗരവ് ദത്തയുടെ ഭാര്യ മമതാ ബാനര്‍ജിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ഫെബ്രുവരി 19ാം തീയതിയാണ് ഐപിഎസ് 1986 ബാച്ച് ഉദ്യോഗസ്ഥനായ ഗൗരവ് ദത്ത ആത്മഹത്യ ചെയ്യുന്നത്. കൈകളിലെ ഞരമ്പ് മുറിച്ച നിലയില്‍ ഗൗരവിനെ സ്വവസതിയില്‍ കണ്ടെത്തുകയായിരുന്നു . ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, തുടര്‍ന്ന് മമതാ ബാനര്‍ജിയെ കുറ്റപ്പെടുത്തുന്ന ദത്തയുടെ ആത്മഹത്യാ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മമതാ ബാനര്‍ജി തന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും ജോലിയില്‍ ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ അകാരണമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ ഗൗരവ് ദത്ത ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കത്തിനോട് പ്രതികരിക്കാന്‍ മമതാ ബാനര്‍ജി ഇതുവരെ തയാറായിട്ടില്ല. 2010ല്‍ ഗൗരവ് ദത്തയെ 9 മാസത്തേയ്ക്ക് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദത്തയുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ ഉദ്യോഗസ്ഥന്‍ ഉപദ്രവിക്കുന്നതായി ഒരു കോണ്‍സ്റ്റബിളിന്റെ ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗൗരവ് ദത്തയെ സസ്‌പെന്റ് ചെയ്യുന്നത്. 2012ല്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലും ദത്തയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനാലാണ് ഗൗരവ് ദത്തയുടെ ആനൂകൂല്യങ്ങള്‍ തടഞ്ഞുവെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. താന്‍ നിരപരാധിയാമെന്നും സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും ഗൗരവ് ദത്ത ആരോപിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മമതാ ബാനര്‍ജിക്കെതിരെ പ്രയോഗിക്കാന്‍ ബിജെപിക്ക് കിട്ടിയ ആയുധമാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മമതാ ബാനര്‍ജിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. ചരിത്രത്തില്‍ ആദ്യം പശ്ചിമ ബംഗാളില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്നാണ് ബിജെപി നേതാവ് മുകുള്‍ റോയി ആരോപിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് നേരെ തന്നെ ആരോപണം ഉയര്‍ന്നത് അത്യന്തം ഗൗരവതരമാണ്. ഐപിഎസ് അസോസിയേഷനും സംഭവത്തില്‍ ഇടപെടണമെന്നും മുകുള്‍ റോയ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് ഗൗരവ് ദത്ത ഈ കടുംകൈ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. വീണ്ടും രാഷ്ട്രീയ നാടകം കഴിഞ്ഞ മാസം കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി എത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജി അര്‍ധരാത്രിയില്‍ സത്യാഗ്രഹം തുടങ്ങിയിരുന്നു. കേന്ദ്രവും മമതയും തമ്മിലുള്ള തുറന്ന പോരിലാണ് സംഭവം എത്തി നിന്നത്. ഇത് വീണ്ടും തുറന്ന പോരിലേയ്ക്ക് തന്നെയെന്ന് നിലവിലെ സൂചനകള്‍.
https://www.facebook.com/Malayalivartha
























