പാകിസ്ഥാനും ചൈനയ്‌ക്കും തിരിച്ചടി; ഛബഹർ തുറമുഖം യാഥർത്ഥ്യമാകുന്നതോടെ ഇന്ത്യലക്ഷ്യമിടുന്നത് മധേഷ്യയിലെ തന്ത്രപ്രധാന സ്ഥാനം; പാക്കിസ്ഥാനെ ആശ്രയിച്ചുള്ള വിദേശനയത്തിന്റെ അപ്രമാദിത്വം അവസാനിക്കുന്നു

പാകിസ്ഥാനും ചൈനയ്‌ക്കും ബദലായി ഇന്ത്യൻ ചരക്കു ഗതാഗതം സുഗമമാക്കുന്ന ഛബഹർ തുറമുഖം യാഥർത്ഥ്യമായി. ഇതോടെ,അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ഇടപാടുകളും ഇനി ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ ആശ്രയിക്കാതെ സ്വന്തമായി നടത്താം. ഛബഹർ തുറമുഖത്തേക്ക് ആദ്യ ചരക്കു വാഹനവ്യൂഹം യാത്ര ആരംഭിച്ചു. അഫ്‌ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ 23 ട്രക്കുകളിലായി 57 ടൺ ചരക്കു സാധനങ്ങളാണ് ഇറാനിലേക്ക് കയറ്റി അയച്ചത്. കാബൂളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി വിനയ് കുമാറും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇന്ത്യ പാക് സംഘർഷം രൂക്ഷമായിരിക്കെയാണ് അഫ്ഗാനിലേക്ക് ഇന്ത്യയുടെ സൗഹൃദപാതയെന്നതും ശ്രദ്ധേയമാണ്. ഇറാനിലും അഫ്ഗാനിലും ചുവടുറപ്പിക്കാനായതോടെ പാകിസ്ഥാന്റെ വടക്കും വടക്കുപടിഞ്ഞാറും ഇന്ത്യയുടെ സ്വാധീനം ശക്തമാകും. ചൈനയും പാക്കിസ്ഥാനുംചേർന്നു നടപ്പാക്കുന്ന ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) ക്കുള്ള ഇന്ത്യയുടെ ശക്തമായ മറുപടി കൂടിയാണ് ഛബഹർ.2016മേയിലാണ് ഛബഹറിൽ മൂന്നു രാജ്യങ്ങളുടെയും ആവശ്യത്തിനായി തുറമുഖം വികസിപ്പിക്കാൻ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും കരാർ ഒപ്പുവച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുറമുഖത്തിന്റെ പ്രവർത്തനവും നിയന്ത്രണവും ഇന്ത്യയ്‌ക്കു കൈമാറുന്ന കരാറിൽ ഇറാൻ ഒപ്പുവച്ചു. ഇക്കൊല്ലം തുറമുഖം പൂർണമായി പ്രവർത്തനസജ്ജമാകും.
ഛബഹര്‍ തുറമുഖം വാണിജ്യരംഗത്ത് ഇന്ത്യക്കു വലിയ ഊര്‍ജ്ജം പകരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. കാരണം, തന്ത്രപ്രധാനമായ തുറമുഖം ഇറാനില്‍ നിന്ന് അഫ്ഗാനിലേക്കുള്ള പുതിയ വാണിജ്യപാത തുറക്കുകയാണ്. മധ്യേഷ്യയിലെ മിക്കവാറും രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സമുദ്രപാത, പാക്കിസ്ഥാനെ ഒഴിവാക്കിയാണ് മുന്നേറുന്നത്. 2016-ലെ ഇറാന്‍- ഇന്ത്യ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ത്യയുടെ നയതന്ത്രപരമായ വിജയം മാത്രമല്ല ഇത്, വാണിജ്യപരമായും മേഖലയിലെ മേല്‍ക്കൈ ഇന്ത്യക്ക് നേടാനായിരിക്കുന്നു.
അലുമിനിയം വ്യവസായം മുതല്‍ യൂറിയപ്ലാന്റ് വരെ കോടികള്‍ നിക്ഷേപിച്ചിട്ടുണ്ട് ഇന്ത്യ മധ്യേഷ്യയില്‍. താലിബാന്‍ ഭരണം താറുമാറാക്കിയ അഫ്ഗാനിസ്ഥാന്റെ പ്രധാന പുനര്‍നിര്‍മാണ പങ്കാളി ഇന്ത്യയാണ്. ആണവ നിര്‍വ്യാപനക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ പെട്രോളിയം ഉപരോധം വന്ന ഘട്ടത്തില്‍ രാജ്യത്തിന് ആശ്രയം ഇറാനായിരുന്നു. ഛബഹര്‍ തുറമുഖം യാഥാര്‍ത്ഥ്യമായതോടെ ഇറാന്‍- ഇന്ത്യ ബന്ധം ശക്തമാകും. അഫ്ഗാന്‍, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളുമായി വ്യാപാരബന്ധം സുഗമമാകുകയും ചെയ്യും.
മധ്യേഷ്യയില്‍ വാണിജ്യം തടസമില്ലാതെ അഭിവൃദ്ധിപ്പെടുന്നതിന് ഇത് വഴിവെക്കും. മൂലധനവും സാങ്കേതികവിദ്യയും ലഭ്യമാകുന്നതോടെ വ്യാവസായിക അടിസ്ഥാനവികസനം സംഭവിക്കും. ഉല്‍പ്പന്ന കയറ്റിറക്കുമതി മാത്രമല്ല, ഗ്യാസ് അധിഷ്ഠിത വളം നിര്‍മാണ പ്ലാന്റുകള്‍, പെട്രോകെമിക്കല്‍, ഔഷധനിര്‍മാണം, ഐടി മേഖലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ലോകത്തിന്റെ ഇതരഭാഗങ്ങളുമായി വാണിജ്യബന്ധം സ്ഥാപിക്കാന്‍ ഫലപ്രദവും സൗകര്യപൂര്‍ണവുമായ പാത ഇതിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഒമാന്‍ ഉള്‍ക്കടലിന്റെ പ്രവേശനഭാഗത്ത് തന്ത്രപ്രധാനമായ ഛബഹര്‍ തുറമുഖം സ്ഥിതിചെയ്യുന്നത്. രാജ്യാന്തര വടക്കു കിഴക്കന്‍ ഗതാഗത ഇടനാഴിയുമായി ബന്ധപ്പെടുന്നതോടെ ഒരറ്റത്ത് ദക്ഷിണേഷ്യയുമായും മറ്റേ അറ്റത്ത് യൂറോപ്പുമായും ബന്ധപ്പെടാന്‍ സാധിക്കും. യൂറോപ്പിലേക്കുള്ള ചരക്കുകടത്തല്‍ ചെലവ് പകുതിയാകും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയുമായും തെക്കുകിഴക്കനേഷ്യയുമായും ഇന്ത്യ വികസിപ്പിച്ച കരപ്പാതകളുമായി ഭാവിയില്‍ തുറമുഖത്തെ ബന്ധപ്പെടുത്താവുന്നതുമാണ്.
പാക്കിസ്ഥാനിലൂടെയുള്ള വാണിജ്യമാര്‍ഗമാണ് ഇന്ത്യ അഫ്ഗാനിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്നത്. ഈ ഇടുങ്ങിയ മാര്‍ഗം ഒഴിവാക്കുകയും നേരിട്ടുള്ള സ്വതന്ത്രമായ വ്യാപാരം സാധ്യമാക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
പാക്കിസ്ഥാനെ ആശ്രയിച്ചുള്ള വിദേശനയത്തിന്റെ അപ്രമാദിത്വം അവസാനിച്ചിരിക്കുന്നു. ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് രാജ്യത്തിന് ബഹുതലമായ ദീര്‍ഘകാല സുസ്ഥിരശേഷി കൈവരിക്കാനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഛബഹര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഭാവിയില്‍ മുംബൈ തുറമുഖം വഴി കടല്‍മാര്‍ഗ്ഗം വന്‍തോതില്‍ ചരക്കുനീക്കം നടത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. ഛബഹര്‍- സഹേദന്‍- സരഞ്ജ് ഇടനാഴിയുടെ നിര്‍മാണവും തുറമുഖവികസനത്തോടൊപ്പം ഇന്ത്യ ഏറ്റെടുത്തിരുന്നു. ഇരുപദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുന്നതോടെ മധ്യേഷയിലേക്കൊരു വ്യാപാര പാതയും ഇന്ത്യക്ക് തുറന്നു കിട്ടും.
https://www.facebook.com/Malayalivartha
























