വീട്ടുകാരിൽ നിന്നും തുടർച്ചയായി വധഭീഷണി; തമിഴ്‌നാട്ടിൽ സ്വവര്‍ഗാനുരാഗികൾ സംരക്ഷണം തേടി പോലീസ് സ്റ്റേഷനിലേയ്ക്ക്

തമിഴ്‌നാട്ടിൽ വീട്ടുകാരില്‍ നിന്നും വധഭീഷണി നേരിടുന്നുവെന്നാരോപിച്ച് സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നു. രണ്ടരമാസം മുൻപാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇവരില്‍ ഒരാള്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളും മറ്റെയാള്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
കോയമ്പത്തൂർ സ്വദേശിനിയായ ചെന്നൈയിലെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി രണ്ടാഴ്ചയായി വനിതാ പൊലീസ് കോണ്‍സ്റ്റബിളിനൊപ്പം താമസിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായില്ല. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണ് ഇപ്പോള്‍ പെണ്‍കുട്ടി താമസിക്കുന്നത്.
എന്നാല്‍ തന്നെ കൊന്നുകളയുമെന്ന് മാതാപിതാക്കള്‍ ഭീഷണി മുഴക്കുന്നതായി പെണ്‍കുട്ടി മനുഷ്യാവകാശപ്രവര്‍ത്തകരെ അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകാമെന്നും പ്രശ്നത്തില്‍ ഇനി ഇടപെടില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























