രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധി ഒരുവശത്ത് തയ്യാറെടുക്കുമ്പോള്‍ത്തന്നെ മറുവശത്ത് അതിനു അനുഗുണമല്ലാത്ത നിലപാടുകള്‍ കൈക്കൊണ്ട് അവസരം കളഞ്ഞുകുളിക്കുമോ... മുഖ്യ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിനെ കൈയൊഴിയുന്നു

രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ഗാന്ധി ഒരുവശത്ത് തയ്യാറെടുക്കുമ്പോള്‍ത്തന്നെ മറുവശത്ത് അതിനു അനുഗുണമല്ലാത്ത നിലപാടുകള്‍ കൈക്കൊണ്ട് അവസരം കളഞ്ഞുകുളിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസെടുത്ത തന്ത്രം പാളുകയും സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമുണ്ടാക്കിയ മഹാസംഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കപ്പെടുകയും ചെയ്തത് പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. അമേഠിയും റായ്ബറേലിയും ഒഴിച്ച് മറ്റൊരു സീറ്റും കോണ്‍ഗ്രസിന് അവിടെ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
അതേസമയം, ഉത്തര്‍പ്രദേശിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി കോണ്‍ഗ്രസിനെ തള്ളി മായാവതിയുംഅഖിലേഷ് യാദവും ഇപ്പോള്‍ സഖ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കുമാണ് അവരുടെസഖ്യം വ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ആകെയുള്ള 29 ലോക്‌സഭാ സീറ്റുകളില്‍ 26 എണ്ണത്തില്‍ മായാവതിയുടെ ബിഎസ്പി മത്സരിക്കും. ബാക്കി മൂന്നെണ്ണത്തിലാണ് എസ്പി മത്സരിക്കുക. നിലവില്‍ ബിഎസ്പിയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തിലിരിക്കുന്നതെന്ന വസ്തുത കൂടി ഇവിടെ ഓര്‍ക്കണം.ഉത്തരാഖണ്ഡില്‍ ബിഎസ്പി നാല് സീറ്റിലും എസ്പി ഒരു സീറ്റിലും മല്‍സരിക്കുമെന്നാണ് തീരുമാനം.
ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കാല്‍വഴുതി നില്‍ക്കുമ്പോഴാണ് ഡല്‍ഹിയിലും പ്രതിപക്ഷത്തിന്റെ സഖ്യ സാധ്യതകളില്‍നിന്ന് കോണ്‍ഗ്രസ് അകന്നിരിക്കുന്നത്. ഡല്‍ഹിയില്‍ തങ്ങളുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ്സ് വിസമ്മതിച്ചതായാണ്‌സംസ്ഥാന മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചത്.ഇതോടെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കെജ്രിവാളിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തരമൊരു നിലപാടിലേക്ക് ആംആദ്മിയെ എത്തിച്ചത് കോണ്‍ഗര്‌സിന്റെ ധാര്‍ഷ്ട്യമാണെന്നാണ്രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സഖ്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ്സിനെ ക്ഷണിച്ച് താന്‍ വലഞ്ഞു എന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ബിജെപിയാണെന്നും അധികാരത്തില്‍ നിന്നു മോദിയെ നീക്കുക എന്നതാണ് ഏറ്റവും പ്രധാന കര്‍ത്തവ്യമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ തന്നെയാണ് കോണ്‍ഗ്രസ്സുമായി സഖ്യം ചേരാന്‍ തങ്ങളാഗ്രഹിച്ചത്. പക്ഷേ, അവരുടെ സമീപനം നിരാശാജനകമാണ്. കോണ്‍ഗ്രസ്സിന് ആംആദ്മിയോടൊപ്പം സഖ്യം ചേരാനുള്ള പ്രയാസം കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പാണെന്നാണ് കെജ്രിവാള്‍ ആരോപിച്ചത്.
ഇത്തരത്തില്‍ സംസ്ഥആന ഘടകങ്ങളുടെ അമിതമായ അവകാശവാദം മൂലം പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനിച്ചിരിക്കുന്നത്. ഒരുവശത്ത് മഹാസഖ്യത്തിനു വേണ്ടി വാദിക്കുകയും മറുവശത്ത് അതിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ദ്വന്ദ്വവ്യക്തിത്വമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്.
ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സിപിഎമ്മിനൊപ്പം ചേര്‍ന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെങ്കിലും അവിടെയും തന്ത്രം പാളുവാനാണ് സാധ്യത. ബംഗാല്‍ കോണ്‍ഗ്രസിന് മമതയുടെ ഏകാധിപത്യത്തേക്കാള്‍ പഥ്യം സിപിഎമ്മാണ്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസെടുക്കുന്ന തീവ്രമായ ഇടതു വിരുദ്ധ വിദ്വേഷം സിപിഎമ്മിലെ കോണ്‍ഗ്രസ് വിരുദ്ധ മനോഭാവത്തിന് എണ്ണ പകരുവാനാണ് ഉപകരിച്ചിരിക്കുന്നത്.കോണ്‍ഗ്രസ്സുമായി പശ്ചിമബംഗാളില്‍ സഖ്യം ചേരുന്നതില്‍ സിപിഎമ്മിന്റെ കേരള ഘടകം എതിര്‍പ്പുന്നയിക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ഈ ഇടതുവിരുദ്ധവികാരത്തിന് നല്ല സ്ഥാനമുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് സ്വീകാര്യമല്ലെങ്കില്‍ക്കൂടി കേരള നേതക്കളുടെ വാശിക്കു നിന്നു കൊടുത്ത് ബംഗാളിലെ വലിയ സാധ്യതയാണ് കോണ്‍ഗ്രസ് കളഞ്ഞുകുളിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് തങ്ങള്‍ ആരുമായും സഖ്യമുണ്ടാക്കാനില്ല എന്ന സീതാറം യച്ചൂരിയുടെ ഏറ്റവും പുതിയ പ്രസ്താവന കാണിക്കുന്നത് ബംഗാളില്‍ കേവലം ചില നീക്കുപോക്കുകള്‍ക്കല്ലാതെ കോണ്‍ഗ്രസുിനെ തൊട്ട് അശുദ്ധമാകാന്‍ സിപിഎം തയ്യാറല്ല എന്നാണ്.
ഫലത്തില്‍ നന്ത്രപരമായും സൌഹാര്‍ദ്ദപരമായും പ്രതിപക്ഷകക്ഷികളെ ഒന്നിച്ചു കൂട്ടുന്നതിലും നേതൃസ്ഥാനം നേടിയെടുക്കുന്നതിലും കോണ്‍ഗ്രസ് പരാജയമാകുന്ന സൂചനകളാണ് കാണിക്കുന്നത്. സംസ്ഥആന ഘടകങ്ങള്‍ക്കുമേല്‍ ഹൈക്കാണ്ടിന് പണ്ടുണ്ടായിരുന്ന അധികാരം നഷ്ടപ്പെട്ടതാണ് ദേശീയ നേതാവായി ഉയരാന്‍ ആ പാര്‍ട്ടിക്ക് വിലങ്ങുതടിയായിരിക്കുന്നത്. അതേസമയം, ഈ ഘടകങ്ങള്‍ മൂലം അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതി ഉയര്‍ന്നു വരുന്ന സൂചനകളും കാണുന്നു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് പുതിയ പരിണാമങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം വേദിയാകുന്നത്.
"
https://www.facebook.com/Malayalivartha
























