ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് എടുത്തുകളയണമെന്ന ഹർജി പരിഗണിക്കാനിരിക്കെ കേന്ദ്ര - പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത; വകുപ്പ് റദ്ദാക്കിയാൽ തീ കളിയാവുമെന്ന് പ്രതിപക്ഷ പാർട്ടികൾ; തങ്ങളുടെ നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ

ജമ്മുകാശ്‍മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം ചോദ്യം ചെയത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വാദം കേൾക്കാനിരിക്കെ കേന്ദ്ര പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നത രൂക്ഷമാവുന്നു. കശ്മീരിലെ ഈ അനുച്ഛേദപ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാശ്മീരില്‍ സ്വത്ത് വാങ്ങാന്‍ അവകാശില്ല, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകള്‍ക്കും സ്വത്തിന് അവകാശമില്ല എന്നതാണ്.
എന്നാൽ , ഒരു ഓര്‍ഡിന്‍സിലൂടെ ഇത് എടുത്ത് കളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് . അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സുപ്രീംകോടതി എടുക്കുന്ന നിലപാടിനനുസരിച്ചാവും ഇനി കേന്ദ്രത്തിന്‍റെ നീക്കം.അതേസമയം , വകുപ്പ് റദ്ദാക്കാനുളള ഏത് നീക്കവും തീക്കളിയാവുമെന്ന് പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് , കോണ്‍ഗ്രസ് എന്നിവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കശ്മീരിലെ സ്ഥിര താമസക്കാർക്ക് പ്രത്യേക അവകാശം ആർട്ടിക്കിൾ 35 -a വെച്ച് കളിക്കരുതെന്ന് പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ് മുഫ്തി പറഞ്ഞു. വകുപ്പ് റദ്ദാക്കാനുളള ഏത് നീക്കവും തീക്കളിയാവുമെന്നാണ് മുഫ്തി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തീ കൊണ്ട് കളിക്കരുത്.ആർട്ടിക്കിൾ 35 -a വെച്ച് കളിക്കരുത്.അല്ലാത്ത പക്ഷം 1947 നു ശേഷം ഇതുവരെ കാണാത്തത് നിങ്ങൾ കാണേണ്ടി വരും.അതിനെതിരെ തിരിയുകയാണെങ്കിൽ കശ്മീരിലെ ജനങ്ങൾ ത്രിവർണ്ണ പതാകയ്ക്ക് പകരം ഏതു കൊടിയാകും എടുക്കാൻ നിർബന്ധിതരാകുക എന്ന് എനിക്കറിയില്ല -മുഫ്തി വ്യക്തമാക്കി.
അതേസമയം , 35 എ അനുച്ഛേദം റദ്ദാക്കണമെന്നാണ് ബിജെപിയുടെ നിലപാട്. 1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ, അതിർത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു പാർട്ടിക്കുള്ളത്. ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്ന ഭരണഘടനയിലെ 35എ വകുപ്പു സംബന്ധിച്ചു പക്ഷേ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ട്. സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതാണ് 35എ വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല.
1950കളുടെ തുടക്കത്തിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370–ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം ശക്തമായി എതിർത്തു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവർഷമാണ്. നിയമനിർമാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം.
ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്കും പ്രത്യേക അവകാശപദവി നൽകിയിട്ടുണ്ട്.
എല്ലാ പൗരൻമാർക്കും തുല്യാവകാശം എന്ന ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കുന്നതാണു 35എ വകുപ്പ് എന്ന് ആരോപിച്ചാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തെവിടെയും ജോലിയെടുക്കാനും ഭൂമി വാങ്ങാനുമുള്ള മൗലികാവകാശത്തെ ഈ വകുപ്പ് ലംഘിക്കുന്നുവെന്നു ഹർജിയിൽ ആർഎസ്എസ് അനുഭാവമുള്ള സന്നദ്ധസംഘടന ജമ്മു കശ്മീർ സ്റ്റഡി സർക്കിൾ വാദിക്കുന്നു.
എന്നാൽ, സുപ്രീം കോടതിയിലെ ഹർജിക്കെതിരെ വ്യാപക പ്രതിഷേധമാണു കശ്മീരിലുണ്ടായത്. ജമ്മു കശ്മീർ നിവാസികളുടെ പ്രത്യേക അവകാശം എടുത്തുകളയാനുള്ള ഏതു നീക്കവും ചെറുക്കുമെന്ന് നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, പിഡിപി എന്നീ പ്രമുഖ കക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ജമ്മു കശ്മീരിൽ ഭൂമി സ്വന്തമാക്കുന്നതും സർക്കാർ സർവീസുകളിൽ ആധിപത്യം നേടുന്നതും തടയാൻ വേണ്ടി 19–ാം നൂറ്റാണ്ടു മുതൽക്കേ നിലവിലുള്ളതാണു പ്രത്യേക അവകാശ വ്യവസ്ഥയെന്നും പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കശ്മീരിൽ കശ്മീരികൾക്കും ജമ്മുവിൽ ഹിന്ദുക്കൾക്കും ലഡാക്കിൽ ബുദ്ധമതക്കാർക്കും അടക്കം ഈ വ്യവസ്ഥകൾ എല്ലാ മതക്കാർക്കും ബാധകവുമാണ്.
അതുകൊണ്ട് തന്നെ, ബിജെപി കേന്ദ്ര നേതൃത്വം സുപ്രീംകോടതി വിധി എന്താവുമെന്ന വ്യാകുലതയിലാണ്. പാർട്ടി സംസ്ഥാന ഘടകം നിലപാടെടുക്കുമെന്നാണ് അവർ പറയുന്നത്. ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ വാദം ഈ വിഷയത്തിൽ കശ്മീരിലെ മറ്റു രാഷ്ട്രീയ കക്ഷികൾക്കൊപ്പം പാർട്ടി നിൽക്കണമെന്നാണ്. ഇതാണു നേതൃത്വത്തെ അലട്ടുന്നത്.
ഇത് കലുഷിതമായ പ്രശ്നമാണ്. ഭൂരിപക്ഷം കേന്ദ്രനിയമങ്ങളും സംസ്ഥാന നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ ജമ്മു കശ്മീരിൽ പ്രാബല്യത്തിൽ വരുത്താനാകൂ എന്നു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370–ാം വകുപ്പും സംസ്ഥാനത്തെ ജനങ്ങൾക്കു കുടിയേറ്റക്കാരിൽനിന്ന് സംരക്ഷണം നൽകുന്ന 35എ വകുപ്പും തമ്മിലുള്ള വ്യത്യാസം പാർട്ടി വിശദീകരിക്കണം എന്നാണ് മുതിർന്ന നേതാക്കളുടെ വികാരം. കേസ് ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു പരിഗണിച്ചാൽ മതിയെന്ന് സുപ്രീം കോടതി സമ്മതിച്ചാൽ, കേന്ദ്രസർക്കാരിനും ബിജെപിക്കും കുറച്ചുകൂടി സമയം ലഭിക്കും . കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha























