കള്ളപ്പണം ഇല്ലാതാക്കാന്‍ നിരവധി നീക്കങ്ങള്‍ നടത്തി കേന്ദ്രസര്‍ക്കാര്‍... വ്യാജ അക്കൗണ്ടുകളെല്ലാം പൂട്ടിക്കെട്ടി ഖജനാവില്‍ എത്തിയത് 1.10 ലക്ഷം കോടി

കള്ളപ്പണം ഇല്ലാതാക്കാന്‍ നിരവധി നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. നോട്ട് നിരോധനം അടക്കമുള്ളവ നടപ്പിലാക്കി. ഇപ്പോഴിതാ എട്ടുകോടി വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കി ഇതിലൂടെ ഖജനാവില്‍ 1.10ലക്ഷം കോടി രൂപ ഖജനാവി എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ മോദി തന്നെയാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്
എട്ടുകോടി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഒഴിവാക്കിയതിലൂടെ 1.10 ലക്ഷം കോടി രൂപ ഖജനാവില്‍ എത്തിക്കാനായെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ അവകാശപ്പെടുന്നത് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ വ്യാജ അക്കൗണ്ടുകളിലേക്കാണ് പണം ഒഴുക്കിയത്. 8 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഒഴിവാക്കാനായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കള്ളപ്പണം നഷ്ടപ്പെട്ടവരാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും നികുതിദായകരുടെ പണം പാഴായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പണപ്പെരുപ്പം പത്ത് ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 2 മുതല്‍ 4 ശതമാനം വരെയാണ്. രാഷ്ട്രീയത്തിന് അപ്പുറമായി ഇതൊക്കെ കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജന്‍ധന യോജനയുടെ കീഴില്‍ 6 ലക്ഷം കോടി രൂപ ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു പോകുന്നു. നേരത്തെ ആനുകൂല്യങ്ങള്‍ അനര്‍ഹരുടെ കൈകളിലേക്കാണ് പൊയ്‌ക്കൊണ്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതുപോലെതന്നെ രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബി ജെ പി സര്‍ക്കാര്‍ ഇന്ത്യയെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരുന്നു. യു പി എ സര്‍ക്കാരിന്റെ കാലത്ത് 2013ല്‍ അഞ്ച് ദുര്‍ബല രാജ്യങ്ങളുടെ പട്ടികയില്‍ ആയിരുന്നു ഇന്ത്യ. എന്നാല്‍, ഇന്ന് ഇന്ത്യ ആ ഗ്രൂപ്പില്‍ നിന്ന് പുറത്തു വന്നെന്ന് മാത്രമല്ല ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയില്‍ ഒന്നാകുകയും ചെയ്തു. 2014ല്‍ ബിസിനസ് റാങ്കിംഗില്‍ നമ്മള്‍ 132 ാമത്തെ റാങ്കില്‍ നിന്ന് 142 ാം റാങ്കിലേക്ക് എത്തി. എന്നാല്‍, ഇന്ന് ബിസിനസ് റാങ്കിംഗില്‍ നമ്മള്‍ 77 ാം സ്ഥാനത്താണ്.
റാങ്കിംഗില്‍ നമ്മള്‍ പിന്നോട്ട് പോകാനുള്ള കാരണം വ്യാപകമായ അഴിമതി ആയിരുന്നു. എന്നാല്‍, ഇന്ന് അഴിമതി കുറേ മാറിയിരിക്കുന്നു. നമുക്ക് ആഗോളതലത്തില്‍ അഭിനന്ദനം ലഭിച്ചു കൊണ്ടിരിക്കുന്നു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ജന്‍ധന്‍ യോജന ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ തമാശ കാണിക്കുകയാണെന്ന് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിലൂടെ എന്ത് പദ്ധതിയാണെന്ന് അവര്‍ ചോദിച്ചു. ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തവര്‍ ബാങ്ക് അക്കൗണ്ട് കൊണ്ട് എന്തു ചെയ്യുമെന്ന് ചിലര്‍ ചോദിച്ചു.
എന്നാല്‍, 75, 000 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തി. എട്ടുകോടി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഒഴിവാക്കി. ഇതിലൂടെ 1, 10, 000 കോടി രൂപ ഖജനാവില്‍ എത്തിക്കാനായി. കള്ളപ്പണം നഷ്ടപ്പെട്ടവരാണ് തനിക്കെതിരെ സംസാരിക്കുന്നത് . നികുതിദായകരുടെ പണം പാഴായില്ല. ആയുഷ്മാന്‍ ഭാരത് യോജന രാജ്യത്തെ മാറ്റത്തിലേക്ക് നയിക്കുകയാണ്. രാജ്യത്തിനായി യുദ്ധസ്മാരകം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് നേട്ടമായി
കഴിഞ്ഞദിവസം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചു. ഇന്ന് രാജ്യത്തിനായി യുദ്ധസ്മാരകം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. ഇത് രണ്ടും തന്നെ സന്തോഷവാനാക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി ജെ പി സര്‍ക്കാര്‍ ഇന്ത്യയെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതായിരുന്നു. യു പി എ സര്‍ക്കാര്‍ സാധാരണക്കാരെ പരിഗണിച്ചില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.
" f
https://www.facebook.com/Malayalivartha
























