ഭീകരക്യാമ്പില്‍ ബോംബിട്ടു... അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ കയറി ശക്തമായി തിരിച്ചടിച്ചു; സര്‍ജിക്കല്‍ അറ്റാക്കിനെ വെല്ലുന്ന രീതിയില്‍ തിരിച്ചടിച്ചത് വെളുപ്പാന്‍ കാലത്ത് 3.30നാണ്; വര്‍ഷിച്ചത് 1000 കിലോ ബോംബ്

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ ഭീകരക്യാമ്പില്‍ ബോബിട്ടു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശക്തമായ ബോബുവര്‍ഷം നടത്തിയ ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമായി തിരിച്ചുവന്നു. ഇത് പാകിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്.
ഇന്ന് വെളുപ്പാന്‍ കാലത്ത് 3.30ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. പാകിസ്ഥാന്‍ ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യയ്ക്കായെന്നാണ് പറയുന്നത്. മുമ്പത്തെ സര്‍ജിക്കല്‍ അറ്റാക്കിനെ വെല്ലുന്നതായിരുന്നു നടപടി. മിറാഷ് വിമാനങ്ങളാണ് ആക്രമണം നടത്തിയത്. 1000 കിലോ ബോംബാണ് വര്‍ഷിച്ചത്. ക്യാമ്പ് പൂര്‍ണമായും തകര്‍ന്നെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ശക്തമായ നടപടിയില്‍ പാകിസ്ഥാന്‍ ഞെട്ടിയിരിക്കുകയാണ്.
അതേസമയം പാകിസ്ഥാന്‍ തിരിച്ചടി തുടങ്ങിയതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നാണ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തത്.മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്ന പാക്കിസ്ഥാന്റെ ആരോപണം. അതേസമയം പാക് സേനാ വക്താവ് പറഞ്ഞത് തെറ്റാണെന്ന് വ്യക്തമാകുകയാണ്.
https://www.facebook.com/Malayalivartha
























