ബാബരി ഭൂമി കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഇന്ന് പരിഗണനയില്‍

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്ര നിര്‍മാണത്തിന് വഴിയൊരുക്കാന്‍ സംഘ്പരിവാര്‍ സമ്മര്‍ദം ഒരുക്കുന്നതിനിടയില്‍ ബാബരി ഭൂമി കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ചെവ്വാഴ്ച പരിഗണിക്കും.
ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള &ിയുെ;കേസ് പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉണ്ടാക്കിയ ബെഞ്ചില്‍ ബാബരി കേസില്‍ സംഘ്പരിവാറിന്റെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് യു.യു ലളിതിനെ ഉള്‍പ്പെടുത്തിയത് സുന്നീ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ. രാജേഷ് ദിവാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേതുടര്‍ന്ന് ജസ്റ്റിസ് ലളിത് പിന്മാറിയപ്പോഴാണ് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബെഞ്ച് വീണ്ടും അഴിച്ചു പണിതത്. 1992ല്‍ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്ന 2.72 ഏക്കര്‍ ഭൂമി യഥാര്‍ഥ ഉടമസ്ഥരായ സുന്നീ വഖഫ് ബോര്‍ഡിന് പുറമെ നിര്‍മോഹി അഖാഡ, രാം ലാല എന്നിവക്കു കൂടി മൂന്നായി പകുത്ത് നല്‍കിയ അലഹബാദ് ഹൈകോടതിയുടെ വിചിത്ര വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
മുഴുവന്‍ വഖഫ് ഭൂമിയും തങ്ങള്‍ക്ക് വിട്ടുതരണമെന്ന് സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെടുമ്പോള്‍ രാമക്ഷേത്രം ഉണ്ടാക്കാന്‍ മുഴുവന്‍ ഭൂമിയും തങ്ങള്‍ക്ക് വേണമെന്നാണ് നിര്‍മോഹി അഖാഡക്ക് പുറമെ സംഘ് പരിവാറും ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha
























