സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ പുലിക്കുട്ടികൾ:- മുന്നൂറോളംപേർ കൊല്ലപ്പെട്ടതായി സൂചന- പുൽവാമയ്ക്ക് ശേഷം അതിർത്തിയിൽ പാകിസ്ഥാനും ജാഗ്രതയിൽ

പുല്‍വാമയില്‍ 40 ലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ അപഹരിച്ച് ഭീകരാക്രണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ പുലികുട്ടികൾ. പാകിസ്ഥാനിലെ പ്രാധനഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയതായി സൂചന. 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. പുലര്‍ച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന സൂചന. പൂഞ്ച് മേഖലയ്‌ക്കപ്പുറത്ത് അതിര്‍ത്തി കടന്നാണ് ഇന്ത്യന്‍ വ്യോമസേന മിറാഷ് വിമാനങ്ങളില്‍ നിന്ന് ബോംബ് വര്‍ഷിച്ചതെന്നാണ് സൂചന. 1000 കി.ഗ്രാമില്‍ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പാക് മേഖഖലയില്‍ മുന്നുറോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് സൂചന. നാല് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരിച്ചടിച്ചതെന്നാണ് സൂചന.
ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോർട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ദില്ലിയിൽ മോദിയുടെ വസതിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞു. തുടർന്നാണ് വ്യോമാതിർത്തി ലംഘിച്ച് ഭീകരക്യാംപുകൾ ആക്രമിച്ച് തിരിച്ച് വരാൻ തീരുമാനമെടുത്തത്.
കൃത്യമായി പാക് അധീനകശ്മീരിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടർന്നാണ് അപ്രതീക്ഷിതമായി വ്യോമാതിർത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്. പുൽവാമയ്ക്ക് ശേഷം അതിർത്തിയിൽ പാകിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇതെല്ലാം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു താനും. ഇപ്പോൾ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിയെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയാണ്. ഇതിന് ശേഷം ഇന്ത്യൻ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമയെ എന്‍.െഎ.എ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ജമ്മുകശ്മീര്‍ അനന്ത്നാഗ് സ്വദേശി സജ്ജാദ് ഭട്ടിന്‍റെ വാഹനമാണ് ചാവേര്‍ സ്ഫോടനത്തിന് ഉപയോഗിച്ചത്. ഭീകരാക്രമണം നടക്കുന്നതിന് പത്ത് ദിവസം മുന്‍പ്, ഫെബ്രുവരി 4നാണ് സജ്ജാദ് ഭട്ട് വാഹനം വാങ്ങിയത്. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണിത്. ചാവേര്‍ ആക്രമണത്തിന് ഉത്തരവാദികളായ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദില്‍ അംഗമാണ് സജ്ജാദ് ഭട്ടും. അനന്ത്നാഗ് സ്വദേശിയായ മുഹമ്മദ് ജലീല്‍ അഹമ്മദ് ഹക്കാനിയെന്ന വ്യക്തിയാണ് 2011ല്‍ വാഹനം വാങ്ങിയത്. ഏഴുപേരിലൂടെ കൈമറിഞ്ഞാണ് ഒടുവില്‍ സജ്ജാദ് ഭട്ടില്‍ എത്തിയത്. അനന്ത്നാഗിലെ വസതിയില്‍ ശനിയാഴ്ച്ച റെയ്ഡ് നടത്തിയെങ്കിലും സജ്ജാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha
























