പുൽവാമ ആകമണത്തിന് തിരിച്ചടിച്ച് ഇന്ത്യ; അതിർക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു; വ്യോമസേന ആക്രമണം നടത്തിയത് ഇന്ന് പൂലർച്ചെ 3.30ന്; ഇന്ത്യൻ സേന തകർത്തത് പാക് അധീന കാശ്മീരിലെ ജയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങൾ

പുൽവാമ ആകമണത്തിന് തിരിച്ചടിച്ച് ഇന്ത്യ. അതിർക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഇന്ന് പൂലർച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്. വ്യോമസേന വൃത്തങ്ങൾ എഎൻഐ ന്യൂസ് ഏജൻസിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്. പാക് അധീന കാശ്മീരിലെ ജയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. പുൽവാമ ആക്രമണത്തിന് ശേഷം തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രിയെന്നാണ് റിപ്പോർട്ട്. തിരിച്ചടിയെ തകർത്ത് ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ സജ്ജമെന്ന് സേനവൃത്തങ്ങൾ അറിയിച്ചു.
ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകളാണ് ആക്രമിച്ചത്. ബാലകോട്ടിൽ വൻ നാശനഷ്ടം. മുന്നോറോളം പേർ മരണമടഞ്ഞു എന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. പാക്കിസ്ഥാന്റെ ഉത്തരമേഖലയിൽ വരുന്ന പ്രദേശമായ ബാലകോട്ടിലാണ് ആക്രമണം ഏറ്റവുമധികം ബാധിച്ചത്. കശ്മീരിലേക്കുള്ള തീവ്രവാദ കയറ്റുമതിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്.
ഇന്ത്യൻ സമയം 3.30 ന് സൈന്യം പാക് അധീന കാശ്മീരിലെ ചില ഭീകരക്യാമ്പുകൾ തകർത്തുവെന്നാണ് ഇന്ത്യൻ വ്യോമസേനയെ ഉദ്ധരിച്ചുകൊണ്ട് എഎൻആഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ഇന്ത്യൻ വ്യോമസേന നിയന്ത്രണരേഖ ലംഘിച്ചെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു.
ബാലാക്കോട്ടില്‍ സ്ഫോടക വസ്തുക്കള്‍ വീണെന്നും ഇതിനിടെ ആരോപണമുയര്‍ന്നു. രാവിലെ അഞ്ചോടെ അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ വ്യോമ സേനയെ തിരിച്ചയച്ചെന്ന നിലയില്‍ പാക് സേനാ വകതാവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ഏതാണ്ട് രണ്ടര മണിക്കൂര്‍ മുമ്പ് തന്നെ ഇന്ത്യന്‍ വ്യോമ സേന പാക് അധീനകാശ്മീരിലെ ഒരു ഭീകരത്താവളം തകര്‍ത്തെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























