പാക്ക് ഭീകരതാവളം തകര്‍ത്തത് 'സുദര്‍ശന്‍'; ഇന്ത്യയുടെ ലേസര്‍ ഗൈഡഡ് ബോംബുകള്‍

ഭീകരര്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേര്‍ക്ക് നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. അത്യാധുനിക പോര്‍വിമാനങ്ങളും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. മിറാഷ് 2000, ലേസര്‍ ഗൈഡഡ് ബോംബുകള്‍ എന്നിവയാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മിറാഷ് 2000 പോര്‍വിമാനത്തിന് ലേസര്‍ നിയന്ത്രിത ബോംബുകള്‍ വര്‍ഷിക്കാനുള്ള ശേഷിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ഗിലില്‍ ഇന്ത്യ വിജയകൊടി നാട്ടിയപ്പോള്‍ സേനയെ ഏറെ സഹായിച്ചത് ലേസര്‍ നിയന്ത്രിത ബോംബുകളായിരുന്നു. ഇസ്രായേലില്‍ നിന്നു ഇറക്കുമതി ചെയ്ത ലേസര്‍ നിയന്ത്രിത ബോംബുകളാണ് അന്നും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. പാക്ക് ബംഗറുകളും പോസ്റ്റുകളും നിമിഷങ്ങള്‍ക്കകം തകര്‍ക്കാന്‍ ഇസ്രായേലില്‍ നിന്നെത്തിയ സാങ്കേതിക സംവിധാനങ്ങളും ആയുധങ്ങളും ഇന്ത്യയെ വേണ്ടുവോളം സഹായിച്ചു.
എന്നാല്‍ അന്നു കടമായി വാങ്ങിയ മിക്ക ആയുധങ്ങളും ഇന്നു ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത് പരീക്ഷിച്ച് വിജയിച്ച ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളും ഇന്ത്യയുടെ സുരക്ഷയ്ക്ക് എന്നും മുതല്‍കൂട്ടാണ്. ഇതില്‍ പ്രധാനപ്പെട്ട ഒരു ആയുധമാണ് ലേസര്‍ നിയന്ത്രിത ബോംബ്.
യുദ്ധഭൂമിയില്‍ വന്‍ നാശം സൃഷ്ടിക്കാന്‍ ശേഷിയുള്ള ലേസര്‍ ബോംബുകള്‍ 1960-ല്‍ അമേരിക്കയാണ് ആദ്യമായി വികസിപ്പിച്ചെടുക്കുന്നത്. പിന്നീട് റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇസ്രായേല്‍ തുടങ്ങി രാജ്യങ്ങളും ലേസര്‍ ബോംബുകള്‍ നിര്‍മിച്ചു. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളുടെ കൈവശവും ലേസര്‍ നിയന്ത്രിത ബോംബുകളുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ല്‍ ഇന്ത്യയും ലേസര്‍ ബോംബ് നിര്‍മിച്ചു, പരീക്ഷിച്ചു വിജയിച്ചു, പേര് സുദര്‍ശന്‍.
2006-ലാണ് ലേസര്‍ നിയന്ത്രിത ബോംബ് സുദര്‍ശന്റെ ഡിസൈന്‍ തയാറാകുന്നത്. പിന്നീട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോംബ് പരീക്ഷണം പൂര്‍ത്തിയായി വ്യോമസേനയ്ക്ക് കൈമാറിയത്. ഭാരത് ഇലക്ട്രോണിക്‌സ് ആണ് സുദര്‍ശന്‍ നിര്‍മിക്കുന്നത്. 450 കിലോ ഗ്രാം ഭാരമുള്ള ബോംബ് ഏകദേശം ഒന്‍പത് കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ പ്രയോഗിക്കാന്‍ സാധിക്കും. 2010-ല്‍ രണ്ടു തവണ പരീക്ഷണം നടത്തി വിജയിച്ച ബോംബാണ് സുദര്‍ശന്‍. മിഗ്–27, ജാഗ്വര്‍, സുഖോയ്–30, മിറാഷ്, മിഗ് എന്നീ പോര്‍വിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാന്‍ സാധിക്കുന്നതാണ് സുദര്‍ശന്‍ ബോംബ്.
ജിപിഎസിന്റ സഹായത്തോടെ ലേസര്‍ വഴി നിയന്ത്രിക്കാന്‍ ശേഷിയുള്ള സുദര്‍ശന്‍ ശത്രുക്കളുടെ പേടിസ്വപ്നം തന്നെയാണ്. 2013-ല്‍ 50 സുദര്‍ശന്‍ ബോംബുകള്‍ നിര്‍മിച്ചു നല്‍കാനാണ് വ്യോമ സേന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിലും മികച്ച ലേസര്‍ നിയന്ത്രിത ബോംബുകളുടെ നിര്‍മാണവുമായി മുന്നോട്ടു പോകുകയാണ് എഡിഇ.
https://www.facebook.com/Malayalivartha























