പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനക്ക് സല്യൂട്ടടിച്ച് രാഹുല്‍ ഗാന്ധി

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ അപഹരിച്ച പാക്കിസ്ഥാന്റെ ഭീകരാക്രണത്തിന് ശക്തമായി തിരിച്ചടിച്ചതിനു പിന്നാലെ വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പൈലറ്റുമാരെ അഭിവാദ്യം ചെയ്തത്. 'സല്യൂട്ട് ഐഎഎഫ് പൈലറ്റ്‌സ്' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നരയോടെയാണ് വ്യോമസേന പാക് മണ്ണില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 300 ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























