ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ ശ്രീനഗറിലെ വസതിയില്‍ എന്‍ഐഎ റെയ്ഡ്

ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്‍റെ ശ്രീനഗറിലെ വസതിയില്‍ എന്‍ഐഎ റെയ്ഡ് തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സിക്ക് പുറമേ ജമ്മു കാഷ്മീര്‍ പോലീസും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകഐല്‍എഫ്) എന്ന സംഘടനയുടെ ചെയര്‍മാനാണ് യാസിന്‍ മാലിക്ക്.
ഇന്ന് പുലര്‍ച്ചെ 7.30-നാണ് റെയ്ഡ് തുടങ്ങിയത്. റെയ്ഡിന്‍റെ വിശദാംശങ്ങള്‍ എന്‍ഐഎയോ കാഷ്മീര്‍ പോലീസോ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച യാസിന്‍ മാലിക്കിനെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇയാള്‍ കോതിബാഗ് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടെയാണ് റെയ്ഡ് നടക്കുന്നത്.
https://www.facebook.com/Malayalivartha
























