പാകിസ്ഥാന്‍ ഡിഫെന്‍സിന്റെ പ്രമോഷനായി നിലകൊള്ളുന്ന ട്വിറ്റര്‍ പേജിലെ ആ ട്വീറ്റിന് പരിഹാസവര്‍ഷം, 'നിങ്ങള്‍ ഉറങ്ങൂ; പാക് വ്യോമസേന ഉണര്‍ന്നിരിപ്പുണ്ട്'!

രാത്രി 12 മണിക്ക് പാകിസ്ഥാന്‍ ഡിഫെന്‍സ് എന്ന ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റ് ഇങ്ങനെ ആയിരുന്നു, 'നിങ്ങള്‍ നന്നായി ഉറങ്ങിക്കോളൂ..പാകിസ്ഥാന്‍ വ്യോമസേന ഉണര്‍ന്നിരിപ്പുണ്ട്..! പാകിസ്ഥാന്‍ ഡിഫെന്‍സിന്റെ പ്രമോഷനായി നിലകൊള്ളുന്ന പേജിലാണ് ഈ ട്വീറ്റ് എത്തിയത്. ട്വീറ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ വ്യോമസേന ശക്തമായ തിരിച്ചടി നല്‍കിയതോടെ ഈ ട്വിറ്റര്‍ പേജില്‍ പരിഹാസങ്ങളും കൂടുകയാണ്. ട്രോളുകളും സജീവമായി കഴിഞ്ഞു. പാക് യുദ്ധവിമാനത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്.
ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ചത് പുലര്‍ച്ചെ മൂന്നരയോടെയാണ്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് 12 മിറാഷ് വിമാനങ്ങള്‍ പാകിസ്ഥാന്‍ മണ്ണിലെ ഭീകരര്‍ക്ക് മറുപടി നല്‍കിയത്. പാക് അധീനകശ്മീരിലെ മൂന്ന് ഭീകരതാവളങ്ങള്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തു. പുലര്‍ച്ചെ 3.30-നു നടത്തിയ ആക്രമണം പൂര്‍ണ വിജയമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു.
ബാലാകോട്ട, ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തത്. ജയ്‌ഷെ കണ്‍ട്രോള്‍ റൂമുകളും ഇല്ലാതാക്കി. ബാലാകോട്ടയിലേത് ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര താവളമാണ്. ഭീകരതാവളങ്ങള്‍ ആക്രമിച്ചെന്ന് കേന്ദ്രകൃഷിസഹമന്ത്രി ഗജേന്ദ്രസിങ് ശെഖാവത് സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തികടന്നെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന്റെ ചിത്രങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടു.
https://www.facebook.com/Malayalivartha























