സൈനിക നടപടി; ചാവേർക്രമണത്തിന് പദ്ധതിയിട്ടതിനെ തുടർന്ന്; വ്യോമാക്രമണം സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രാലയം

പാക്കിസ്താനിലെ ജയ്ഷ ഇ മുഹമ്മദിന്‍റെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തുവെന്നത് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ് ലെ. ബാലാക്കോട്ടിലെ ജെയ്ഷെയുടെ ഏറ്റവും വലിയഭീകര ട്രെയിനിങ്ങ് സെന്ററുകളാണ് തകര്‍ത്തത്.
വ്യോമാക്രമണത്തില്‍ ഇന്ത്യ നിരവധി ഭീകരരെ വധിച്ചുവെന്നും ഇവരില്‍ ജയിഷെ ഇ മുഹമ്മദിന്‍റെ പരിശ ലകരും ഉള്‍പ്പെടുമെന്നും വിദേശകാര്യ സെക്രട്ടറി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പാക്കിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നു. നിരവധിത്തവണ പാക്കിസ്താന് മുന്നറിയിപ്പും നടപടിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്താന്‍ നടപടിയെടുത്തില്ല.തുടർന്ന് പുല്‍വാമയ്ക്ക് ശേഷവും ഇന്ത്യയിലെ വിവിധയിടങ്ങളില്‍, ചാവേര്‍ ആക്രമണം നടത്താന്‍ ജെയ്ഷ പദ്ധതിയിട്ടതായി ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു . ഇതേ തുടർന്നാണ് ഇന്ത്യ, പാക്ക് അധിനിവേശ കാശ്മീരില്‍ ആക്രമണം നടത്തിയതെന്നും സെെനിക നടപടിയെടുത്തതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























