ഇൻഡ്യാസ് അമേസിങ് ഫൈറ്റേഴ്സ്’: ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് മമത ബാനർജി

പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമസേന (ഐ.എ.എഫ്) യെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് . ഐ.എ.എഫ് എന്നതിന് ഇന്ത്യാസ് അമേസിങ് ഫൈറ്റേഴ്‌സ് എന്നും കൂടി അര്‍ത്ഥമുണ്ടെന്ന് പറഞ്ഞായിരുന്നു മമത ട്വീറ്റ് ചെയ്തത്.
അതേസമയം ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണിയും രംഗത്തെത്തി.പാകിസ്ഥാനിന് ഇന്ത്യൻ സൈന്യത്തെ നേരിടാൻ ഒരിക്കലും കഴിയുകയില്ല. പാഠം പടിച്ചില്ലെങ്കിൽ നാണം കെടും. ഇന്ത്യയുമായി ഏറ്റുമുട്ടിയ സംഭവങ്ങളില്‍ പാകിസ്ഥാൻ പരാജയപ്പെട്ട ചരിത്രമേ ഉണ്ടായിട്ടുള്ളൂ. സ്വന്തം മണ്ണിലുള്ള ഭീകര താവളങ്ങളെ പാകിസ്ഥാൻ ഇല്ലാതാക്കണമെന്നും ഇല്ലെങ്കിൽ വലിയ നാണക്കേട് ഉണ്ടാകുക. എ കെ ആന്റണി പറഞ്ഞു.
വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും രംഗത്തെത്തി. സമാധാനത്തിന് വേണ്ടിയുള്ള സമരമാണ് നടന്നതെന്നും ജീവന് നല്‍കിയ ബഹുമാനമാണ് ഇതെന്നുമായിരുന്നു കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചത്.
പാകിസ്ഥാനെതിരെ പോരാടിയ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാരെ അഭിനന്ദിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
വ്യോമ സേനയെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാനും ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും രംഗത്തെത്തിയിരുന്നു.
ഇന്ത്യ അതിർത്തികടന്ന് അക്രമിച്ച വിവരം പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂറാണ് ആദ്യം പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് പാകിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തതത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക്ക് അധീന കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്.മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വര്‍ഷിച്ചത്.
21 മിനിറ്റ് നീണ്ടുന്ന ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരരുടെ താവളങ്ങൾ തകർത്തതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനമേഖലയിലുള്ള ഭീകരരുടെ താവളമാണ് തകർത്തത്. ബാലാകോട്ടിലെ ഭീകര താവളം തകർത്തുവെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇതിനു പിന്നാലെ അതിർത്തികടന്ന് ഇന്ത്യനടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞത്. പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്നും അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത ജാഗ്രതയിലാണ് സൈന്യവും വ്യോമസേനയും. പഞ്ചാബിലും രാജ്യാന്തര അതിര്‍ത്തിയിലും സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























